കുറവിലങ്ങാട് : യൂത്ത് കോൺഗ്രസ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപകദിനാഘോഷം നടത്തി.
മണ്ഡലം പ്രസിഡൻ്റ് അമൽ മത്തായിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറി അഡ്വ. ജിൻസൺ ചെറുമല ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കുറവിലങ്ങാട് മണ്ഡലം ചെയർമാൻ അജോ അറക്കൽ മുഖ്യപ്രഭാഷണം നടത്തി.
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ ജോസഫ്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ടോമിഷ് ഇഗ്നേഷ്യസ്, ടോംസൺ വെള്ളാരംകാലായിൽ, വിഷ്ണു രഘു, ജോർജ് ജോസ്, സജിൻ മാത്യു, നോബിൾസൺ, ഇംഗിൾസൺ, രഞ്ജിത്ത് സെബാസ്റ്റ്യൻ, ബിബിൻ ചേട്ടിയാങ്കൽ എന്നിവർ പ്രസംഗിച്ചു. ദിനാചരണത്തോട് അനുബന്ധിച്ച് ടൗണിൽ മധുരപലഹാര വിതരണം നടത്തി.