Crime

ചങ്ങനാശേരിയിൽ 3000 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ

ചങ്ങനാശേരി: 3000 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ. ചങ്ങനാശ്ശേരി പുഴവാത് ഭാഗത്ത് തോട്ടുപറമ്പ് ഹുസൈൻ എം റ്റി (24) ആണ് ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്.

രഹസ്യ വിവരത്തെ തുടർന്ന് ചങ്ങനാശ്ശേരിഡി വൈ എസ് പി A.K.വിശ്വനാഥന്റെ നിർദ്ദേശാനുസരണം ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ എസ്‌ ഐ സന്ദീപിന്റെ നേതൃത്വത്തിൽ എസ്‌ ഐ രാജേഷ്.ആർ, സി പി ഓ തോമസ് സ്റ്റാൻലി,

സി പി ഓ നിയാസ്.എം എ എന്നിവരടങ്ങുന്ന പോലീസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ചങ്ങനാശ്ശേരി സെൻട്രൽ ജംഗ്ഷൻ ഭാഗത്തു വച്ച് KL.05.AD.2049-ാം നമ്പർ കാറിൽ വില്പനയ്ക്കായി കടത്തി കൊണ്ടു വന്ന നിരോധിത പുകയിലയുത്പന്നങ്ങളായ 3000 പായ്ക്കറ്റ് ഹാൻസ് പിടി കൂടിയത്. ഹുസൈനെതിരെ ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *