ഈരാറ്റുപേട്ട : ഭീതിയുടെരാഷ്ട്രീയത്തിനെതിരെ ചെറുത്തുനിൽപ്പിന്റെ പത്ത് വർഷങ്ങൾ എന്ന പ്രമേയത്തിൽ വിമൺ ഇന്ത്യ മൂവ്മെന്റ് ഈരാറ്റുപേട്ട | മുനിസിപ്പൽ കമ്മിറ്റിയുടെ കീഴിൽ പാർട്ടിയുടെപത്താം സ്ഥാപക ദിനാചരണം വിവിധ പരിപാടികൾ നടത്തി.
പതിറ്റാണ്ടുകളായി പാർശ്വവത്ക്കരിക്കപ്പെട്ട സ്ത്രീകളുടെ ശബ്ദമായി മാറുകയും സ്ത്രീ ശാക്തികരണത്തിനും സാമൂഹിക നീതിക്ക് വേണ്ടിയുള്ള സുസ്ഥിരമായ പോരാട്ടത്തിൻ്റ് പത്ത് വർഷങ്ങൾ ആണ് പൂർത്തിയാക്കിയത് എന്ന്കോട്ടയം ജില്ലാ ഖജാൻജിസബിത സത്താർ സ്ഥാപദിന പതാക ഉയർത്തി കൊണ്ട്പറഞ്ഞു.
ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിപ്രസിഡന്റ് അമീന നൗഫൽ, സെക്രട്ടറി സുമയ്യ ളഹറുദ്ധീൻ, വൈസ് പ്രസിഡന്റ് റസിയ ഷഹീർ, പൂഞ്ഞാർ മണ്ഡലം സെക്രട്ടറി നിഷ സൈഫുല്ലാ, മണ്ഡലം, ബ്രാഞ്ച് ഭാരവാഹികൾ പരിപാടികൾക്ക് നേതൃതം നൽകി.





