പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ കോരുത്തോട്, എരുമേലി,മുണ്ടക്കയം പഞ്ചായത്തുകളിലായി ഏകദേശം 30 കിലോമീറ്റർ ദൂരം ജനവാസ മേഖലയും, വനമേഖലയും ആയി അതിർത്തി പങ്കിടുന്നുണ്ട്. ഈ പ്രദേശങ്ങളിൽ നിരന്തരമായി വന്യജീവി ആക്രമണ മൂലം ജനങ്ങൾ പൊറുതിമുട്ടുകയാണ്.
ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി വനം വകുപ്പ്, കൃഷിവകുപ്പ്, നബാർഡ് എന്നിവിടങ്ങളിൽ നിന്നുള്ള ധനസഹായത്തോടെ 7.34 കോടി രൂപ അനുവദിപ്പിച്ച് പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ വനാതിർത്തി പൂർണ്ണമായും കിടങ്, ഹാങ്ങിങ് ഫെൻസിങ്, സോളാർ ഫെൻസിങ്, ഇവ സ്ഥാപിച്ച് പൂർണ്ണമായും പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
ഇതിന്റെ ഭാഗമായി ഒന്നാം ഘട്ടമായി കോയിക്കക്കാവ് മുതൽ പായസപ്പടി 9.5 വരെ കിലോമീറ്ററും, മഞ്ഞളരുവി മുതൽ പാക്കാനം വരെ 3.7 കിലോമീറ്ററും ഒന്നാം ഘട്ടമായി തൂക്ക് സൗരവേലികൾ സ്ഥാപിക്കുന്നത് പൂർത്തീകരിച്ചു.
ഇപ്രകാരം പൂർത്തീകരിച്ച സുരക്ഷാ സംവിധാനങ്ങളുടെ ഔപചാരിക ഉദ്ഘാടനം മൂക്കൻപെട്ടിയിൽ വച്ച് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിച്ചു. കോട്ടയം ഡി.എഫ്.ഒ പ്രഫുല്‍ അഗർവാൾ IFS ഉൾപ്പെടെയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ- സാമൂഹ്യ നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.