ഈരാറ്റുപേട്ട : വാക്കേഴ്‌സ് ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികൾ ചാർജെടുക്കുന്നതിനോടനുബന്ധിച്ച് നടത്തിയ കുടുംബ സദസ്സിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസും ആരോഗ്യ ചെക്കപ്പും നടത്തി. വാകേഴ്‌സ് ക്ലബ്ബ് രക്ഷാധികാരി വി. എം.അബ്ദുള്ള ഖാൻ കുടുംബ സദസ്സ് ഉദ്ഘാടനം ചെയ്തു.
എ. കെ.ജ്യോതിവാസ് ആരോഗ്യ ബോധവൽക്കരണ ക്ലാസെടുത്തു. പ്രസിഡൻ്റ് നൈസൽ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു. അജീബ് മുത്താരംകുന്ന്,സക്കീർ അക്കി,അനസ് കൊച്ചേപ്പറമ്പിൽ, ടി.എൻ.മനോജ്,സുബൈർ കല്ലുപുരക്കൽ എന്നിവർ പ്രസംഗിച്ചു.
ഹജ്ജ് കർമ്മത്തിൽ പങ്കെടുക്കാൻ പുറപ്പെടുന്ന ക്ലബ്ബിലെ അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി. ക്ലബ് ഭാരവാഹികളെ പൊന്നാട അണിയിച്ച് ആദരിച്ചു.പുതിയ അധ്യയന വർഷത്തിൽ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് അവർക്കാവശ്യമായ പഠനോപകരണ കിറ്റ്കൾ വീടുകളിൽ എത്തിച്ച് നൽകി.