കോട്ടയം: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി “സ്പോർട് സാണ് ലഹരി’ എന്ന മുദ്രാവാക്യം ഉയർത്തി മന്ത്രി വി. അബ്ദുൾ റഹ്മാൻ നേതൃത്വം നൽകുന്ന “കിക് ഡക്സ് സന്ദേശയാത്രയുടെ ഭാഗമായി വാക്കത്തോൺ നടത്തി.
പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച വാക്കത്തോൺ മന്ത്രി വി. അബ്ദുൾ റഹ്മാ നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. തിരുനക്കര മൈതാനത്താണ് വാക്കത്തോൺ എത്തിച്ചേർന്നത്.
ലഹരിവിരുദ്ധ പ്രവർ ത്തനങ്ങളുടെ ഭാഗമായി കളിക്കളങ്ങൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കിക് ഡക്സ് സന്ദേശയാത്ര സംഘടിപ്പിച്ചത്. വാക്കത്തോണിന് മുന്നോടിയായി സുംബാ ഡാൻസിന്റെ വാം അപ്പോടെയാണ് വാക്ക ത്തോൺ തുടങ്ങിയത്.
എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോബ് മൈ ക്കിൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ, മഞ്ജു സുജിത്, എം. ആർ. രഞ്ജിത്ത്, ഡോ. ബൈജു വർഗീസ് ഗുരുക്കൾ, എൽ. മായാദേവി തുടങ്ങിയവർ പങ്കെടുത്തു.