General

ഇരുമാപ്ര അ​ഞ്ചു​മ​ല​യി​ൽ വോ​ൾ​ട്ടേ​ജ് ക്ഷാ​മം രൂ​ക്ഷം

ഇ​രു​മാ​പ്ര: വേ​ൾ​ട്ടേ​ജ് ക്ഷാ​മ​ത്താ​ൽ വ​ല​ഞ്ഞ് അ​ഞ്ചു​മ​ല പ്ര​ദേ​ശം. ഈ​രാ​റ്റു​പേ​ട്ട കെ​എ​സ്ഇ​ബി​ക്ക് കീ​ഴി​ലെ മേ​ലു​കാ​വ് സെ​ക്‌​ഷ​നി​ൽ​പ്പെ​ട്ട ഇ​രു​മാ​പ്ര അ​ഞ്ചു​മ​ല ഭാ​ഗ​ത്തെ ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി വോ​ൾ​ട്ടേ​ജ് ക്ഷാ​മം അ​നു​ഭ​വി​ക്കു​ന്ന​ത്. വി​ഷ​യ​ത്തി​ൽ നി​ര​വ​ധി​ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

വൈ​ദ്യു​തി ഉ​പ​യോ​ഗം വ​ർ​ധി​ക്കു​ന്ന വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഇ​ല​ക്‌​ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ ഒ​ന്നും ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. വോ​ൾ​ട്ടേ​ജ് ക്ഷാ​മം വി​ദ്യാ​ർ​ഥി​ക​ളെ​യും കി​ട​പ്പു​രോ​ഗി​ക​ളെ​യും കാ​ര്യ​മാ​യിത്ത​ന്നെ ബാ​ധി​ക്കു​ന്നു​ണ്ട്. ദീ​ർ​ഘ​സ​മ​യം വോ​ൾ​ട്ടേ​ജ് ക്ഷാ​മം നേ​രി​ടു​ന്ന​തി​നാ​ൽ ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ക്കേ​ണ്ട മ​രു​ന്നു​ക​ൾ ഉ​ൾ​പ്പെടെ​യു​ള്ള വ​സ്തു​ക്ക​ൾ കേ​ടാ​യി​പ്പോ​കു​ന്ന​തും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

അ​ഞ്ചു​മ​ല​യി​ൽ പു​തി​യ ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ച്ചാ​ൽ മാ​ത്ര​മേ വോ​ൾ​ട്ടേ​ജ് ക്ഷാ​മ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​കു​ക​യു​ള്ളൂ​വെ​ന്നാ​ണു നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *