Pala

VIVO V50 സീരിസിന്റെ കോട്ടയം ജില്ലയിലെ സക്സസ്സ് സെലിബ്രേഷൻ പാലാ പയ്യപ്പള്ളിൽ ഡിജിറ്റൽസിൽ ആഘോഷിച്ചു

പാലാ: വിവോയുടെ ഏറ്റവും പുതിയ മോഡൽ ആയ VIVO V50 സീരിസിന്റെ കോട്ടയം ജില്ലയിലെ സക്സസ്സ് സെലിബ്രേഷൻ പ്രശസ്ത സിനിമാതാരം അനുമോളോടൊപ്പം പാലാ പയ്യപ്പള്ളിൽ ഡിജിറ്റൽസിൽ ആഘോഷിച്ചു.

വിവോയുടെ V50 സീരീസ് ഫോണുകൾക്ക് കേരള മാർക്കറ്റിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് VIVO സോണൽ ഹെഡ് ജോസഫ് ജേക്കബ് അറിയിച്ചു.

അതോടൊപ്പം കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ V50 സീരീസ് വില്പന നടത്തിയതിന് പയ്യപ്പള്ളിൽ ഡിജിറ്റൽ മാനേജിങ് ഡയറക്ടർ സുനിൽ പയ്യപ്പള്ളിയെ അഭിനന്ദിച്ചു. വിവോ കേരളയെ പ്രതിനിധീകരിച്ചു രത്‌നദാസ് വി, ജോഷി ജോൺ, ഫിയാസ് സാദത്ത്,വിഷ്ണു കെ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *