വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്റെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകൻ. അഡ്വ. ഉവൈസ് ഖാനാണ് കെപിസിസി ഇടപെടലിനെ തുടർന്ന് പ്രതിയുടെ വക്കാലത്ത് ഒഴിഞ്ഞത്. കോൺഗ്രസിന്റെ ആര്യനാട് ബ്ലോക്ക് പ്രസിഡൻ്റാണ് ഉവൈസ് ഖാൻ.
അഫാന്റെ കേസ് ഏറ്റെടുത്തതിനെതിരെ കെപിസിസിക്ക് പരാതി കിട്ടിയിരുന്നു. ഇത് കോൺഗ്രസിന് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്റിന് പരാതി നൽകിയത്.
