General

വെള്ളികുളം മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ കുഞ്ഞേട്ടൻ അനുസ്മരണ സമ്മേളനം നടത്തി

വെള്ളികുളം: മിഷൻ ലീഗ് വെല്ലുകളും ശാഖയുടെ ആഭിമുഖ്യത്തിൽ കുഞ്ഞേട്ടൻ അനുസ്മരണ സമ്മേളനം സ്വർഗ്ഗാരോപണ തിരുനാളും സംയുക്തമായി ആഘോഷിച്ചു .ജെയിംസ് ജോസഫ് താന്നിക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.

ജാസ്മിൻ പ്രതീഷ് കൊച്ചുകുടിയാറ്റ് കുഞ്ഞേട്ടൻ അനുസ്മരണ പ്രഭാഷണം നടത്തി. നീതു സന്തോഷ് താന്നിപ്പൊതിയിൽ മാതാവിൻ്റെ സ്വർഗ്ഗാരോപണ സന്ദേശം നൽകി. അന്ന മരിയ കൊല്ലിതടത്തിൽ സ്വാതന്ത്ര്യദിന സന്ദേശം പങ്കുവെച്ചു. സ്വാതന്ത്ര്യദിന ക്വിസ് മത്സരം നടത്തി.

വിജയികൾക്ക് സമ്മാനം നൽകി.മാതാവിൻ്റെയും കുഞ്ഞേട്ടന്റെയും ടാബ്ലോ അവതരിപ്പിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ജസ്റ്റിൻ രാജേഷ് വേലിക്കകത്ത്, റിനു റെജിചെരുവിൽ, സിസ്റ്റർ ദിയാ മരിയ കുന്നേൽ സി. എം.സി,അനു ജോർജ് കടപ്ലാക്കൽ സ്റ്റെഫി മരിയ മുത്തനാട്ട്,അലോണ ജോ തോട്ടപ്പള്ളിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *