പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കുന്നോന്നി – കടലാടിമറ്റം വാർഡുകളിൽ ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ഫണ്ടുകൾ ഉപയോഗിച്ച് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തി.
ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് വിഹിതങ്ങൾ ഉപയോഗിച്ച് നടപ്പിലാക്കിയ കുന്നോന്നി ഐ.എച്ച്.ഡി.പി സങ്കേതത്തിൽ ഓപ്പൺ സ്റ്റേജ്, കളിക്കളം, അടിസ്ഥാന സൗകര്യ വികസനം, സോളാർ ലൈറ്റ്, 25000 ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്ക്, മിനി മാസ്റ്റ് ലൈറ്റ്, രണ്ട് വാർഡുകളിലുമായി നവീകരിച്ച വിവിധ റോഡുകൾ എന്നിവയുടെ ഉദ്ഘാടനം പൂഞ്ഞാർ എം.എൽ.എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുമാരി പി.ആർ അനുപമ മുഖ്യപ്രഭാഷണം നടത്തി. സംരംഭകരായ കുടുംബശ്രീ യൂണിറ്റുകൾ, വാർഡുകളിലെ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ, അങ്കണവാടി ആശാവർക്കർ, ഹരിത കർമ്മസേന, എൻ.ആർ.ഇ.ജി.എ വർക്കേഴ്‌സ് എന്നിവരെ ആദരിച്ചു.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ അക്ഷയ ഹരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബീന മധുമോൻ, നിഷ സാനു, മിനിമോൾ ബിജു, റെജി ഷാജി, സി.പി.ഐ.എം പൂഞ്ഞാർ ഏരിയാ സെക്രട്ടറി റ്റി.എസ് സിജു, കേരളകോൺഗ്രസ് എം സംസ്ഥാന കമ്മറ്റി അംഗം ജാൻസ് വയലിക്കുന്നേൽ, എസ്.എൻ.ഡി.പി യോഗം 5950-ാം നമ്പർ ശാഖാ സെക്രട്ടറി ഷിബിൻ എം.ആർ, എൻ.എസ് എസ് കരയോഗം പ്രസിഡന്റ് വാസുദേവൻ നായർ, പി.കെ.എസ് പ്രതിനിധി ഷൈല ഗിരീശൻ, കെ.പി.എം.എസ് പ്രതിനിധി കെ.എ ശശി, എ.കെ.പി.എസ് പ്രതിനിധി മീനാക്ഷി മധു, ബി.വി.എസ് പ്രതിനിധി ബിൻസ് കെ.എസ്, വി.പി.എം.എസ് പ്രതിനിധി അനില സുധീഷ്, എ.കെ.പി.എം.എസ് പ്രതിനിധി മോഹനൻ കമ്പിളിയോലിക്കൽ, സംഘാടക സമിതി കൺവീനർ പി.വി വിജേഷ് എന്നിവർ പ്രസംഗിച്ചു.





