മൂന്നിലവ്: വലിയകുമാരമംഗലം സെന്റ്. പോൾസ് ഹയർസെക്കൻഡറി സ്കൂളിൽ പ്രതിഷേധദിനം ആചരിച്ചു. ഭിന്നശേഷി നിയമനങ്ങളുടെ മറവിൽ എയ്ഡഡ് സ്കൂൾ നിയമനങ്ങൾ തടസപ്പെടുത്തുന്ന സർക്കാർ നയത്തിൽ പ്രതിഷേധിച്ച് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പാലാ രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ വരുന്ന എല്ലാ സ്കൂളുകളിലും ആഗസ്റ്റ് 20 ബുധനാഴ്ച പ്രതിഷേധദിനമായി ആചരിക്കുകയാണ്. ആഗസ്റ്റ് 23 ശനിയാഴ്ച വിവിധ രൂപതകളിലെ ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃതത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്നും കളക്ട്രേറ്റിലേയ്ക്ക് പ്രതിഷേധമാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.