മേലുകാവ്: വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പിന് തുടക്കം കുറിച്ചു. എ ഐ യുഗത്തിൽ ഐസിടി മേഖലയിൽ ഓരോരുത്തർക്കും വേണ്ട ആഴമായ ബോധ്യങ്ങളെകുറിച്ചും അതിൽ ലിറ്റിൽ കൈറ്റ്സ് വഹിക്കുന്ന പങ്കിനെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ പ്രഥമാധ്യാപിക സി. റ്റെസ്സ് സംസാരിച്ചു.
കൈറ്റ് കോട്ടയം ജില്ലാ മാസ്റ്റർ ട്രെയിനർ അനൂപ് ജി നായർ കുട്ടികൾക്കുള്ള ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ, സാമൂഹിക ഇടപെടൽ, തനത് പ്രവർത്തനങ്ങൾ, മറ്റു വിദ്യാർത്ഥികൾക്കുള്ള പരിശീലനങ്ങൾ, ന്യൂസ് തയ്യാറാക്കൽ എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
അനിമേഷൻ, മൊബൈൽ ആപ്പ് നിർമ്മാണം, നിർമ്മിതബുദ്ധി, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഡെസ്ക്ടോപ് പബ്ലിഷിങ്, ഗ്രാഫിക് ഡിസൈനിങ്, മീഡിയ ആന്റ് ഡോക്യുമെന്റേഷൻ, ബ്ലോക്ക് പ്രോഗ്രാമിങ് എന്നിവയില്‍ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിവരുന്നു. കൈറ്റ് മാസ്റ്റർ കൈറ്റ് മിസ്ട്രസുമാരായ അനു അലക്സ്, ദിവ്യ കെ ജി, മനു കെ ജോസ് എന്നിവർ പ്രസംഗിച്ചു.