മേലുകാവ്: കുട്ടികൾ പഠനത്തോടൊപ്പം സർഗ്ഗാത്മക കഴിവുകളും വികസിപ്പിച്ചെടുക്കണമെന്നും അതിനായി സ്കൂൾ കലാമേളകൾ വലിയ സാധ്യതയാണ് തുറന്നത് നൽകുന്നത് എന്നും പാലാ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സത്യപാലൻ സി. പറഞ്ഞു.
വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ കലാമേളയ്ക്ക് തുടക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോളിമോൾ ഐസെക് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രഥമാധ്യാപിക സി. റ്റെസ്സ് ആമുഖ പ്രഭാഷണം നടത്തി.
പാലാ ജില്ലാ വിദ്യാഭ്യാസ ഓഫീസ് അംഗങ്ങളായ ജിനിൽ കെ ജോയ്, ഡെയ്സിമോൾ ജോർജ്ജ്, സ്റ്റാഫ് സെക്രട്ടറി മനു കെ ജോസ്, പ്രോഗ്രാം കോഡിനേറ്റർ അനു അലക്സ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന വിവിധ കലാ മത്സരങ്ങളിൽ കുട്ടികൾ ആവേശപൂർവം പങ്കെടുത്തു.