ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ട്രോമാ സെന്റർ വിഭാഗത്തിന്റെ ഉദ്ഘാടനം നടത്തപ്പെട്ടു. ബഹുമാനപ്പെട്ട രാജ്യ സഭ എം.പി. ശ്രീ. ജോസ് കെ മാണി തിരി തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ച യോഗത്തിൽ ബഹുമാനപ്പെട്ട പൂഞ്ഞാർ എം.ൽ.എ ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഈരാറ്റുപേട്ട മുനിസിപ്പൽ വാർഡ് കൗൺസിലർ ശ്രീമതി. ഷൈലജ റസാഖ് എന്നിവർ ആശംസകൾ അറിയിച്ചു.
തുടർന്ന് നടന്ന യോഗത്തിൽ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലെ ട്രോമാ സെന്ററിൽ ലഭ്യമാകുന്ന സേവനങ്ങളെ കുറിച് ഹോസ്പിറ്റൽ ക്ലസ്റ്റർ സി.ഇ.ഓ ശ്രീ. പ്രകാശ് മാത്യു , സി.ഓ.ഓ. ശ്രീ സുഭാഷ് തോട്ടുവേലിൽ എന്നിവർ വിശദീകരിക്കുകയും ചെയ്യ്തു.
പെട്ടെന്നുണ്ടാകുന്ന അപകടങ്ങളെയും അത്യാഹിത സാഹചര്യങ്ങളെയും നേരിടുവാൻ ഏറ്റവും മികച്ച ചികിത്സയും പരിചരണവും ലഭ്യമാകുന്നുന്നതിനായി എമർജൻസി മെഡിസിൻ, ക്രിട്ടിക്കൽ കെയർ, ന്യൂറോ സർജറി, ഓർത്തോപീഡിക്സ് & ജോയിന്റ് റിപ്ലേസ്മെന്റ്, ഷോൾഡർ & അപ്പർ ലിംബ് സർജറി, അനസ്തേഷ്യോളജി, ജനറൽ സർജറി, മാക്സില്ലോ-ഫേഷ്യൽ സർജറി, റേഡിയോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടറുമാരുടെ സേവനം ഇപ്പോൾ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ലഭ്യമാണ്.