മുണ്ടക്കയം :തൂഫാൻ 2026 ലഹരിക്കെതിരെ ഒരു ഗോൾ എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി മുരിക്കുംവയൽ ഗവൺമെന്റ് എൽ.പി സ്കൂളിൽ കുട്ടികൾക്കായി ഇന്റർ ക്ലാസ്സ് ഷൂട്ട് ഔട്ട് മത്സരം നടത്തി. കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം സിനിമോൾ തടത്തിൽ, പി.റ്റി എ പ്രസിഡന്റ് അജേഷ് പത്മനാഭൻ, രക്ഷിതാക്കൾ, അധ്യാപകർ, കുട്ടികൾ എന്നിവർ ഗോളടിച്ച് പരിപാടിയിൽ പങ്കാളികളായി.





