Kuravilangad

ദേശീയതയും മതനിരപേക്ഷതയും സംരക്ഷിക്കപ്പെടണം : തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ

കുറവിലങ്ങാട് : ഇന്ത്യയുടെ ദേശീയതയും മതനിരപേക്ഷതയും സംരക്ഷിക്കേണ്ടത് ഇന്ത്യൻ ജനതയുടെ ആവശ്യമാണ്. ഇതിനായി ഇന്ത്യൻ സമൂഹം ഒന്നിച്ച് നിൽക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നരേന്ദ്ര മോദി മുതൽ പിണറായി വിജയൻ വരെയുള്ളവർ വിശ്വാസ സംരക്ഷണ അവകാശത്തിന് എതിരെയാണ് നിലകൊള്ളുന്നത്.

വ്യക്തിപരമായ വിശ്വാസം സംരക്ഷിക്കുന്നതിന് കോൺഗ്രസ് എന്നും പ്രവർത്തിക്കും. ഭരണഘടനയെ സംരക്ഷിക്കുന്നതിന് ഈ തെരഞ്ഞെടുപ്പ് ഉപയോഗിക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കൂട്ടി ചേർത്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡൻ്റ് ബിജു മൂലംങ്കുഴയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ടോമി കല്ലാനി, ജോസഫ് വാഴയ്ക്കൻ, കെ.പി.സി.സി അംഗം റ്റീ. ജോസഫ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ജൈജോൺ പേരയിൽ, സുനു ജോർജ്, യു.പി ചാക്കപ്പൻ, വിചാർ വിഭാഗ് നിയോജകമണ്ഡലം പ്രസിഡൻ്റ് ജോസഫ് പുതിയിടം, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യൂ, ജില്ലാ സെക്രട്ടറി ജിൻസൺ ചെറുമല, മുൻ സംസ്ഥാന സെക്രട്ടറി സിജോ ജോസഫ്, നിയോജകമണ്ഡലം പ്രസിഡൻ്റ് ജിത്തു കരിമാടം, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് അജോ അറയ്ക്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരായ ജിഫി, ടോമി, ചെറിയാൻ കെ ജോസ്, ബിനോ സ്കറിയ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അമൽ മത്തായി, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സിസിലി സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി മത്തായി, ഷാജി പുതിയിടം, സിബി ഓലിക്കൽ, ടോമി ചിറ്റക്കോടം, ജസ്റ്റിൻ ബാബു, മനു മാമച്ചൻ, ജോർജ് തെക്കുംപുറം, അക്ഷയ്, പഞ്ചായത്ത് മെമ്പർമാരയ ബേബി തൊണ്ടാംകുഴി, ജോയിസ് അലക്സ്, എം.എം ജോസഫ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *