General

കോട്ടയം ജില്ലാ പഞ്ചായത്ത് തലനാട് ഡിവിഷൻ സ്ഥാനാർത്ഥി ശ്രീമതി. അമ്മിണി തോമസിന്റെ തെരഞ്ഞെടുപ്പ് പര്യടനം വെള്ളിയാഴ്ച

കോട്ടയം ജില്ലാ പഞ്ചായത്ത് തലനാട് ഡിവിഷൻ സ്ഥാനാർത്ഥി ശ്രീമതി. അമ്മിണി തോമസിന്റെ തെരഞ്ഞെടുപ്പ് പര്യടനം 5.12.2025 വെള്ളിയാഴ്ച 7:30ന് ചിറ്റടിയിൽ ആരംഭിക്കുന്നു.

പര്യടന ഉദ്ഘാടനം കാഞ്ഞിരപ്പള്ളി സിപിഐ(എം) ഏരിയ കമ്മിറ്റി സെക്രട്ടറി സെക്രട്ടറി സ. ഷമിം അഹമ്മദ് നിർവഹിക്കും. പര്യടന ജാഥ വൈകുന്നേരം അഞ്ചരയ്ക്ക് തീക്കോയി ടൗണിൽ സമാപിക്കും. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് ശ്രീമതി. സ. ഇ. എസ് ബിജിമോൾ (EX MLA).

കോട്ടയം ജില്ലാ പഞ്ചായത്ത് തലനാട് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി ശ്രീമതി അമ്മിണി തോമസിന്റെ സ്ഥാനാർത്ഥി പര്യടനം 6.12.2025 ശനിയാഴ്ച ഏഴരയ്ക്ക് വഴിക്കടവിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യും.

വിവിധ പഞ്ചായത്തുകളിലൂടെ പര്യടനം പൂർത്തിയാക്കി വൈകുന്നേരം ആറരയ്ക്ക് മേലുകാമറ്റത്ത് സമാപിക്കും. സമാപന സമ്മേളനം കേരള കോൺഗ്രസ് (എം) ചെയർമാൻ ശ്രീ. ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *