General

ഉത്സവാന്തരീക്ഷത്തിൽ പുതുവർഷത്തിലേക്കു പ്രവേശിച്ച് മണിയംകുന്ന് സ്കൂൾ

മണിയംകുന്ന് : രണ്ടു മാസത്തെ അവധിക്കു ശേഷം പുത്തനുടുപ്പും കുടയുമായി ആവേശത്തോടെ സ്കൂളിലെത്തിയ കുരുന്നുകളെ തൊപ്പിയണിയിച്ചും മിഠായിയും സമ്മാനവും നൽകി വരവേറ്റു. സ്കൂൾ തല ഉദ്ഘടനം പൂഞ്ഞാർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ഗീത നോബിൾ നിർവഹിച്ചു.

പി. റ്റി. എ പ്രസിഡന്റ്‌ ശ്രീ. ജോയി കിടങ്ങത്താഴെ അധ്യക്ഷ പ്രസംഗം നടത്തി. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പായസ വിതരണം നടത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *