തീക്കോയി സെൻമേരിസ് ഹയർസെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻ്ററി കൊമേഴ്സ് വിഭാഗം കുട്ടികൾക്ക് സംരംഭക പരിശീലന പദ്ധതി നടപ്പിലാക്കുന്നു. വാണിജ്യ വ്യവസായമേഖലകളിൽ മികവ് തെളിയിച്ച പ്രാദേശിക സംരഭകരുമായി നേരിട്ട് സംവദിക്കുന്ന പദ്ധതിയാണ് സ്കൂൾ അധികൃതർ നടപ്പിലാക്കുന്നത്.
സംരഭകരുടെ സ്ഥാപനങ്ങൾ സന്ദർശിച്ച് നേരിട്ട് പഠനം നടത്തുന്നതിനുള്ള സൗകര്യവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ക്ലാസ് സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച സൗണ്ട് റെൻ്റൽ കമ്പനി അവാർഡ് ജേതാവ് എറ്റി പ്രോ മാനേജിംഗ് ഡയറക്ടർ ശ്രീ. റ്റിബിൻ ജോയി നയിച്ചു.
പ്രിൻസിപ്പാൾ ശ്രീ ജോസ് തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ അവാർഡ് ജേതാവും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ റ്റിബിൻ ജോയിയെ ആദരിച്ചു. സാബു ജോസഫ്, ജയിംസ്കുട്ടി കുര്യാക്കോസ്, അനു ജോൺ, ആമോദ് മാത്യു, സോണി തോമസ്, ഫാ.ദേവസ്യാ ച്ചൻ വട്ടപ്പലം, കുമാരി ആഗ്നസ് ജോർജ് എന്നിവർ പ്രസംഗിച്ചു.