Teekoy

തീക്കോയി ഗ്രാമ പഞ്ചായത്തിൽ ഇടതു ദുർഭരണത്തിനു താക്കീതായി യു. ഡി എഫ് മാർച്ചും ധർണ്ണയും

തീക്കോയി :തീക്കോയി ഗ്രാമപഞ്ചായത്തിലെ ഇടതുഭരണ സമിതിയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും രാഷ്ട്രീയ പകപോക്കലിനും കമ്മിറ്റി തീരുമാനങ്ങൾ അട്ടിമറിയ്ക്കുന്നതിനുമെതിരെ യു ഡി എഫ് തീക്കോയി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.

കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ: ടോമി കല്ലാനി ധർണ്ണാ സമരം ഉൽഘാടനം ചെയ്തു. കഴിഞ്ഞ കാലങ്ങളിൽ ആക്ഷേപങ്ങളില്ലാതെ വളരെ സുതാര്യമായി നിരവധി വികസന പ്രവർത്തനങ്ങൾ നടത്തി മികച്ച ഗ്രാമ പഞ്ചായത്തായിമുൻപോട്ടു കൊണ്ടുപോയിരുന്ന ഗ്രാമപഞ്ചായത്തിൽ ഇടതു ഭരണസമിതി അധികാരത്തിൽ വന്നതോടുകൂടി ഗ്രാമപഞ്ചായത്തിനെ തകർച്ചയിൽ എത്തിച്ചിരിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ടോമി കല്ലാനി പറഞ്ഞു.

യോഗത്തിൽ ഡി.സി.സി. ജനറൽ ക്രെട്ടറിമാരായ അഡ്വ: വി എം മുഹമ്മദ് ഇല്ല്യാസ്, പ്രകാശ് പുളിക്കൻ, യു. ഡി എഫ് പൂഞ്ഞാർ നിയോജക മണ്ഡലം ചെയർമാൻ മജുപുളിക്കൻ .യു ഡി എഫ് നേതാക്കളായ ജോയി പൊട്ടനാനി,ഹരി മണ്ണുമഠം , ബേബി മുത്തനാട്ട്, പയസ് കവളം മാക്കൽ, റ്റി. ഡി. ജോർജ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ മോഹനൻ കുട്ടപ്പൻ, റോജി തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.സി. ജെയിംസ്,ഓമന ഗോപാലൻ, ജയറാണിതോമസുകുട്ടി, പി മുരുകൻ , കൃപാ ബിജു , കോൺഗ്രസ്‌ ബ്ളോക്ക് ഭാരവാഹികളായ എം. സി. വർക്കി, റോയി തുരുത്തിയിൽ യു ഡി എഫ് മണ്ഡലം നേതാക്കളായ , രാജേഷ് മുത്തനാട്ട്,സോമി പോർക്കാട്ടിൽ, റോയി മേക്കല്ലായിൽ,ജോസ് കുന്നുംപുറം. ബിജു ആലാനി. ഔസേപ്പച്ചൻ മേക്കാട്ട്,തങ്കച്ചൻ തട്ടാംപറമ്പിൽ മുരളി ഗോപാലൻ , നിസ്സാർ കറുകഞ്ചേരിയിൽ,ചാർളി കൊല്ലപ്പിള്ളി,ബേബി അധികാരം’ ജെയ്സൺ വാഴയിൽ,ജോൺ കടപ്ലാക്കൽ, സോണി മാട്ടേൽ, ജോഷി അത്യാലിൽ, അജു അമ്പഴത്തിനാക്കുന്നേൽ, ജെയ്സ് കളത്തൂർ,ബിനു ഒട്ടലാങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *