തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന പ്രതിഭസംഗമം 2024 പരിപാടിയിലേക്ക് തീക്കോയി ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ കഴിഞ്ഞ അധ്യയന വർഷം SSLC, Plus Two പബ്ലിക് പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾ അവരുടെ മാർക്കലിസ്റ്റും പാസ്പോർട്ട് സൈസ് ഫോട്ടോയും അഡ്രസ്സും ഫോൺ നമ്പരും ഉൾപ്പെടെയുള്ള വിവരങ്ങൾ 2024 ജൂലൈ 1 ന് 5 മണിക്ക് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നൽകണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു.
Related Articles
കസ്തൂരി രംഗൻ റിപ്പോർട്ട് : തീക്കോയിൽ വിശേഷാൽ ഗ്രാമസഭ സെപ്റ്റംബർ 7 ന്
തീക്കോയി : കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 31/07/2024 ൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിൽ കോട്ടയം ജില്ലയിലെ മേലുകാവ്, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, കൂട്ടിക്കൽ വില്ലേജുകൾ പരിസ്ഥിതി ലോല ( ഇ. എസ്. എ )പ്രദേശങ്ങളായി വീണ്ടും ഉൾപ്പെടുത്തിയിരിക്കുകയാണ്. ജനവാസ മേഖലയും കൃഷി പ്രദേശവും അടങ്ങിയ തീക്കോയി വില്ലേജിനെ പരിസ്ഥിതിലോല പ്രദേശങ്ങളിൽ നിന്നും പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു ആക്ഷേപം നൽകുന്നതിന് ഗ്രാമപഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. തീക്കോയി വില്ലേജിന്റെ 90 ശതമാനവും സ്ഥലവും കൃഷിയും ജനവാസ Read More…
തീക്കോയി ടെക്നിക്കൽ ഹൈസ്കൂൾ ഹൈടെക്കാകും; പുതിയ കെട്ടിടം ഒരുങ്ങുന്നു
തീക്കോയി: തീക്കോയി ടെക്നിക്കൽ ഹൈസ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. സംസ്ഥാന സർക്കാർ 7.4 കോടി രൂപ മുടക്കിയാണ് ഈരാറ്റുപേട്ട നഗരസഭയിലെ ആനയിളപ്പ് ഭാഗത്ത് രണ്ടേക്കറിൽ 3550 ചതുരശ്രമീറ്റർ കെട്ടിടം നിർമിക്കുന്നത്. 1974ൽ ആരംഭിച്ച സ്കൂൾ തീക്കോയി ഗ്രാമപഞ്ചായത്തിന് സമീപമുള്ള വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. വർഷങ്ങളായി 100 ശതമാനം വിജയം കൈവരിക്കുന്ന സ്കൂൾ അക്കാദമിക മേഖലയിലും മുന്നിട്ടുനിൽക്കുന്നു. മൂന്നു നിലകളിൽ നിർമിക്കുന്ന കെട്ടിടത്തിൽ ആറു ക്ലാസ് മുറികൾ, നാലു വർക്ക് ഷോപ്പ് മുറികൾ, സ്മാർട്ട് ക്ലാസ് Read More…
തീക്കോയി ഗ്രാമപഞ്ചായത്തിൽ കുടിവെള്ള ടാങ്കുകൾ വിതരണം ചെയ്തു
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി പ്രകാരം പട്ടികജാതി -പട്ടികവർഗ വിഭാഗങ്ങൾക്കുള്ള പി വി സി വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു. 500 ലിറ്ററിന്റെ 24 ടാങ്കുകൾ എസ് റ്റി വിഭാഗങ്ങൾക്കും 22ടാങ്കുകൾഎസ് സി വിഭാഗങ്ങൾക്കുമാണ് നൽകിയത്. വിതരണോത്ഘാടനം പ്രസിഡന്റ് കെ സി ജെയിംസ് നിർവ്വഹിച്ചു. മെമ്പർമാരായ മോഹനൻ കുട്ടപ്പൻ , മാളു ബി മുരുകൻ , വി ഇ ഒ മാരായ ടോമിൻ ജോർജ്, ആകാശ് ടോം എന്നിവർ പങ്കെടുത്തു.