Teekoy

തീക്കോയിൽ മാലിന്യ മുക്ത നവകേരള ക്യാംപയിൻ; ഒക്ടോബർ 2 ന് തുടക്കമാകും

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരള ക്യാംപയിൻ പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങൾക്കായി ഗ്രാമപഞ്ചായത്ത് തലത്തിൽ നിർവഹണ സമിതി യോഗം ചേർന്നു. കാമ്പയിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ എല്ലാ പൊതു സ്ഥാപനങ്ങളും പൊതു ടൗണുകളും ശുചീകരണം നടത്താൻ തീരുമാനിച്ചു.

ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം രാവിലെ 11 മണിക്ക് ടൂറിസ്റ്റ് കേന്ദ്രമായ കാരികാട് ടോപ്പിൽ നടത്തുന്നതാണ്. ഒക്ടോബർ 2 മുതൽ കാരികാട് ടോപ്പ് ഭാഗത്ത് മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക് വേണ്ടി രണ്ട് ഹരിത കർമ്മ സേന അംഗങ്ങളെ നിയോഗിക്കുന്നതാണ്. ഇവരുടെ വേതനം ഗ്രാമപഞ്ചായത്ത് വഹിക്കും.

അന്നേ ദിവസം മുതൽ കുടുംബശ്രീ ,തൊഴിലുറപ്പ് പ്രവർത്തകരും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതാണ്. പഞ്ചായത്ത് തല നിർവഹണ സമിതി യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് തല സ്ഥാപന മേധാവികൾ കുടുംബശ്രീ സി ഡി എസ് അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവജന സംഘടന പ്രതിനിധികൾ പഞ്ചായത്ത് തല ഉദ്യോഗസ്ഥർ, ഹരിത കേരളം റിസോഴ്സ് പേഴ്സൺ തുടങ്ങിയവർ പങ്കെടുത്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സി ജെയിംസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡൻ്റ് മാജി തോമസ് , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ബിനോയി ജോസഫ്, ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിറിൾ റോയി,

രതീഷ് പി എസ്, ദീപ സജി, അമ്മിണി തോമസ്, നജീമ പരീകൊച്ച്, സെക്രട്ടറി സജീഷ് എസ്, ഹരിത കേരള മിഷൻ – കോ ഓർഡിനേറ്റർ വിഷ്ണു, ഹെഡ് ക്ലർക്ക് പ്രമോദ് ടി എസ്, വി ഇ ഓ മാരായ ആകാശ് ടോം, ടോമിൻ ജോർജ്, കുടുംബശ്രീ ചെയർപേഴ്സൺ ഷേർളി ഡേവിഡ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *