Teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ കാലവർഷകെടുതിയിൽ മറിഞ്ഞു വീണ്‌ വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ പ്രസ്തുത മരങ്ങളുടെ ഉടമസ്ഥർ മുൻകൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങൾ മുറിച്ചു മാറ്റുകയോ / വെട്ടി ഒതുക്കുകയോ ചെയ്ത് അപകട സാധ്യത ഒഴിവാക്കേണ്ടതാണ്.

പ്രസ്തുത മരങ്ങൾ മുറിച്ച് മാറ്റാത്ത പക്ഷം ഇതിന്മേലുണ്ടാകുന്ന സകലമാന കഷ്ടനഷ്ടങ്ങൾക്കും ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 30 (വി ) പ്രകാരം മരങ്ങളുടെ ഉടമസ്ഥൻ മാത്രമായിരിക്കും ഉത്തരവാദിയെന്നും തീക്കോയി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *