General

തീക്കോയി പഞ്ചായത്ത് പ്രസിഡന്റിന്റെ അനുമോദന ചടങ്ങ് ബഹിഷ്കരണം യുഡിഎഫിന്റെ രാഷ്ട്രീയ അൽപ്പത്തരം : എൽഡിഎഫ് തീക്കോയി മണ്ഡലം കമ്മിറ്റി

തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആയി തിരഞ്ഞെടുക്കപ്പെട്ട അംബിക എം എസിന് തെരഞ്ഞെടുപ്പിനുശേഷം പഞ്ചായത്ത് നൽകിയ അനുമോദന ചടങ്ങ് യുഡിഎഫ് അംഗങ്ങൾ ബഹിഷ്കരിച്ചു. യുഡിഎഫിന്റെ രാഷ്ട്രീയ അൽപ്പത്തരമാണ് അനുമോദന സമ്മേളനം ബഹിഷ്കരിച്ചതിലൂടെ വെളിവാകുന്നത് എന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി തീക്കോയി മണ്ഡലം കമ്മിറ്റി ആരോപിച്ചു.

ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ഹരിജൻ വനിത പഞ്ചായത്ത് പ്രസിഡൻറ് പദവിയിൽ എത്തിയപ്പോൾ അനുമോദന ചടങ്ങ് ബഹിഷ്കരിച്ചതിലൂടെ യുഡിഎഫ് നൽകുന്ന സന്ദേശം എന്താണെന്ന് വ്യക്തമാക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു.

അഴിമതിയും സ്വജന പക്ഷപാദവും കൊണ്ട് പൊറുതിമുട്ടിയ തീക്കോയിലെ ജനങ്ങൾ യുഡിഎഫ് ഭരണത്തെ തിരസ്കരിച്ചതാണ്. ജനവിധി അംഗീകരിക്കുവാൻ യുഡിഎഫ് തയ്യാറാകണമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *