അരുവിത്തുറ: അധ്യാപക ദിനത്തോടനുബന്ധിച്ച് അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ അധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചു. സ്കൂളിൽ ഇപ്പോഴുള്ള അധ്യാപകർക്കൊപ്പം പൂർവാധ്യാപകരേയും പ്രത്യേകം ആദരിച്ചു.
PTA പ്രസിഡന്റ് ശ്രീ. ഷിനു മോൻ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. മിനി സാവിയോ യോഗം ഉദ്ഘാടനംചെയ്യുകയും അധ്യാപകരെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
കുട്ടികൾ പൂവും ഗ്രീറ്റിംഗ് കാർഡുമൊക്കെയായി വന്ന് അവരുടെ പ്രിയപ്പെട്ട അധ്യാപകരെ അഭിവാദനം ചെയ്തു. അധ്യാപകർ കുട്ടികൾക്ക് മധുരം നല്കിയത്, ആഘോഷങ്ങൾക്ക് മധുരിമ പകർന്നു.