Pala

മാർ സ്ലീവാ മെഡിസിറ്റിയിൽ ഡോക്ടേഴ്സ് ദിനാചരണം നടത്തി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ഡോക്ടേഴ്സ് ദിനാചരണം നടത്തി. കോട്ടയം ഗവ.മെഡിക്കൽ കോളജ് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം മേധാവി ഡോ.സിന്ധു ആർ.എസ്. ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായി ഗവ.മെഡിക്കൽ കോളജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതിന്റെ അനുഭവങ്ങൾ ഡോ.സിന്ധു ആർ.എസ്.പങ്കുവച്ചുഏറെ കടമ്പകൾ കടന്നു കരൾ മാറ്റിവയ്ക്കൽ നടത്താൻ സാധിച്ചത് വനിത ഡോക്ടർമാർക്ക് ഉൾപ്പെടെ പ്രചോദനം പകർന്നതായും അവർ പറഞ്ഞു. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കൊമഡോർ Read More…

Pala

മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള സർക്കാർ പുരസ്കാരം മാർ സ്ലീവാ മെഡിസിറ്റി ഏറ്റുവാങ്ങി

പാലാ . സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഏറ്റവും മികച്ച മലിനീകരണ നിയന്ത്രണം, പരിസ്ഥിതി- ഊർജ- ജലസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയ്ക്കായുള്ള ഒന്നാം സ്ഥാനം മാർ സ്ലീവാ മെ‍ഡിസിറ്റിക്കു ലഭിച്ചു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ആശുപത്രി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ പുരസ്കാരം ഏറ്റു വാങ്ങി. മന്ത്രി എം.ബി.രാജേഷ് അധ്യക്ഷത വഹിച്ചു. 500ന് മുകളിൽ കിടക്കകൾ ഉള്ള ആശുപത്രി വിഭാഗത്തിലാണ് മാർ സ്ലീവാ മെഡിസിറ്റി Read More…

Pala

മാർ സ്ലീവാ മെഡിസിറ്റി പരിസ്ഥിതി ദിനാചാരണം നടത്തി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചാരണം വിപുലമായ പരിപാടികളോടെ നടത്തി. പാലാ ഗവ.ആശുപത്രി അങ്കണത്തിൽ ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ വൃക്ഷ തൈനടീൽ നിർവ്വഹിച്ചു. ആശുപത്രി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, ഗവ.ആശുപത്രി സൂപ്രണ്ട് ഡോ.ടി.പി.അഭിലാഷ്, നഗരസഭ കൗൺസിലർ ബിനു പുളിക്കകണ്ടം, ആർഎംഒമാരായ ഡോ.അരുൺ.എം, ഡോ.രേഷ്മ സുരേഷ് എന്നിവർ പങ്കെടുത്തു. മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സിൽ ആശുപത്രി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, Read More…

Pala

മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന് തറക്കല്ലിട്ടു

പാലാ: കാൻസർ ചികിത്സ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ള മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ തറക്കല്ലിടീൽ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ ലഭിക്കുന്ന ചികിത്സ സൗകര്യങ്ങൾ നാട്ടിലെ സാധാരണക്കാർക്കും ലഭ്യമാക്കുന്ന വിധത്തിലാണ് കാൻസർ റിസർച്ച് സെന്റർ വിഭാവനം ചെയ്തിരിക്കുന്നതെന്നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. നാടിന്റെ ആരോഗ്യരംഗത്തിന് പുതിയ നാഴികകല്ലായി കാൻസർ റിസർച്ച് സെൻ്റർ മാറുമെന്നും ബിഷപ് പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ പദ്ധതി Read More…

Pala

രോഗത്തോട് പൊരുതിയ യുവതിക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ അതിവേഗ ശസ്ത്രക്രിയ

പാലാ: രക്തത്തിൽ പ്ലേറ്റ്ലെറ്റ് കുറയുന്ന രോഗത്തോട് പൊരുതുന്നതിനിടെ വീണ് ഇടുപ്പെല്ലിൽ ഗുരുതര പരുക്കേറ്റ യുവതിയെ മാർ സ്ലീവാ മെഡിസിറ്റിയിൽ അതിവേഗ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ച് എത്തിച്ചു. പ്ലേറ്റ്ലെറ്റ് കുറഞ്ഞ അവസ്ഥയിൽ അമിത രക്തസ്രാവം ഉണ്ടായാൽ അപകട സാധ്യത വരുമെന്നതിനാൽ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ 2 മണിക്കൂർ വേണ്ട ശസ്ത്രക്രിയ മുക്കാൽ മണിക്കൂറിനുള്ളിൽ പൂർത്തിയാക്കിയാണ് യുവതിയെ രക്ഷപെടുത്തിയത്. വർഷങ്ങളായി മൈലോഡിസ്പ്ലാസ്റ്റിക് സിൻഡ്രോം എന്ന രോഗം മൂലം പ്ലേറ്റ്ലെറ്റ് വളരെ കുറയുന്നതിന് ചികിത്സയിലായിരുന്നു യുവതി. ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് Read More…

Pala

മാർ സ്ലീവാ മെഡിസിറ്റിയിൽ അന്താരാഷ്ട്ര നഴ്സസ് ദിനാചരണം നടത്തി

പാലാ : മാർ സ്ലീവാ മെ‍‍ഡിസിറ്റിയിൽ അന്താരാഷ്ട്ര നഴ്സസ് ദിനാചരണം സംഘടിപ്പിച്ചു. കോട്ടയം ജില്ല കലക്ടർ വി.വിഘ്നേശ്വരി ഉദ്ഘാടനം ചെയ്തു. നഴ്സുമാരുടെ ഒരു ചെറിയ പുഞ്ചിരി മതി രോഗികൾക്കു ആശ്വാസവും പ്രതീക്ഷയും നൽകാനെന്നു കലക്ടർ പറഞ്ഞു. ഉന്നതമായ മൂല്യം കാത്തു സൂക്ഷിച്ച് പരിചരണം നൽകുന്ന നഴ്സുമാരുടെ പ്രവർത്തനങ്ങൾ ഏറെ വിലമതിക്കപ്പെടുന്നതാണെന്നും കലക്ടർ വി.വിഘ്നേശ്വരി പറഞ്ഞു. രോഗിപരിചരണത്തിൽ സ്നേഹസാന്ത്വനമായ പരിചരണം നൽകുന്ന നഴ്സുമാർ രോഗികൾക്കു അനുഗ്രഹപ്രദമായ സേവനങ്ങളാണ് എന്നും കാഴ്ച്ചവയ്ക്കുന്നതെന്നു അധ്യക്ഷത വഹിച്ച മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ Read More…

Pala

57കാരന്റെ മൂക്കില്‍ നിന്നു ജീവിയെ പുറത്തെടുത്തു

പാലാ: 57കാരന്റെ മൂക്കില്‍ നിന്നു അട്ടപോലെ (ലീച്ച്) തോന്നിക്കുന്ന ജീവിയെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പുറത്തെടുത്തു. മുണ്ടക്കയം സ്വദേശിയായ 57കാരന് രണ്ടാഴ്ചയായി മൂക്കിനുള്ളില്‍ അസ്വസ്ഥത അനുഭവപ്പെടുകയും കണ്ണുകളില്‍ കൂടി വെള്ളം വരികയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നു മറ്റൊരു ആശുപത്രിയില്‍ ആദ്യം ചികിത്സ തേടി. അസ്വസ്ഥത മാറാതെ വരികയും മൂക്കിനുള്ളില്‍ നിന്നു രക്തം വരികയും ചെയ്തതോടെ കഴിഞ്ഞ ദിവസം രാത്രിയില്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അടിയന്തര ചികിത്സ തേടി എത്തുകയായിരുന്നു. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഫിസിഷ്യന്‍ ഡോ. Read More…