ഈരാറ്റുപേട്ട: സി.പി.ഐ.എം പൂഞ്ഞാർ ഏരിയ സെക്രട്ടറിയായി ടി.എസ് സിജുവിനെ തെരഞ്ഞെടുത്തു. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കടന്നു വന്ന് യുവജനങ്ങളുടെയും തൊഴിലാളികളുടെയും നേതാവായി ഉയർന്നു വന്നു.
സി.പി.ഐ.എം പൂഞ്ഞാർ ഏരിയാ കമ്മിറ്റി അംഗം പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. കുന്നോന്നി സ്വദേശിയാണ്. മികവുറ്റ സംഘാടകനുമാണ്.