Poonjar

ടി.ബി മുക്ത പഞ്ചായത്തായി പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തു

പൂഞ്ഞാർ: കോട്ടയം ജില്ലയിൽ പ്രധാനമന്ത്രി ടി.ബി മുക്ത ഭാരത് പദ്ധതി പ്രകാരം ആദ്യഘട്ട ക്ഷയരോഗമുക്ത പുരസ്‌കാരം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കരസ്ഥമാക്കി.

ഗ്രാമപഞ്ചായത്തിൽ ക്ഷയരോഗ പരിശോധനയുടെ പുരോഗതി, ക്ഷയരോഗികളുടെ സാന്ദ്രത കുറവ് തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത്.

പഞ്ചായത്തിൻ്റെ സഹകരണത്തോടുകൂടി കുടുംബാംഗരോഗ്യ കേന്ദ്രത്തിലെ ഡോ. പ്രറ്റീ രാജിൻ്റെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകരുടെ ചിട്ടയായ പ്രവർത്തനങ്ങളാണ് പഞ്ചായത്തിനെ അവാർഡിന് അർഹമാക്കിയത്.

ജില്ലാ പഞ്ചായത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ പി.ആർ അനുപമയുടെ അധ്യക്ഷതയിൽ കോട്ടയം ജില്ലാ സബ് കളക്ടർ രഞ്ജിത്ത് ഡി യിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാത്യു അത്യാലിൽ അവാർഡ് ഏറ്റുവാങ്ങി.

ഗ്രാമ പഞ്ചായത്ത് അംഗം ആനിയമ്മ സണ്ണി മെഡിക്കൽ ഓഫീസർ ഡോ. പ്രെറ്റീ രാജ് മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *