General

സ്വിം കേരള സ്വിം മൂന്നാം ഘട്ട സമാപന ചടങ്ങും, സർട്ടിഫിക്കറ്റ് വിതരണവും നടന്നു

മുങ്ങിമരണങ്ങളെ നിയന്ത്രിക്കുവാൻ മൈൽസ്റ്റോൺ സ്വിമ്മിങ്ങ് പ്രമോട്ടിങ്ങ് ചാരിറ്റബിൾ സൊസൈറ്റിയും , ഫൊക്കാനയും സംയുക്തമായി വൈക്കം നഗരസഭ, ഡൽഹിയിൽ താമസക്കാരായ വൈക്കം സ്വദേശികളുടെ സംഘടനയായ ഡൽഹി-വൈക്കം സംഗമത്തിൻ്റേയും പിന്തുണയോടെ വൈക്കത്ത് പെരുമ ശ്ശേരിയിൽ ജൂൺ ഇരുപത്തിരണ്ടു മുതൽ നടന്നു വന്ന കുട്ടികൾക്കായുള്ള നീന്തൽ പരിശീലന ക്യാമ്പിൻ്റെ സമാപനവും, സർട്ടിഫിക്കറ്റ് വിതരണവും കുമരകം ഗ്രാൻ്റ് ഗോകുലം റിസോർട്ടിൽ നടന്നു.

കേരള സർക്കാരിൻ്റെ ഡൽഹിയിലെ പ്രതിനിധി പ്രൊഫ:കെ വി തോമസ് കുട്ടികളുടെ നീന്തൽ ഫ്ലാഗ്ഗ് ഓഫ് ചെയ്തു. പരിശീലനം സിദ്ധിച്ച നൂറിൽ പരം കുട്ടികളുടെ നീന്തൽ പ്രകടനവും ഇതോടൊപ്പം നടന്നു. ഫൊക്കാന കേരള കൺവെൻഷനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഫൊക്കാന പ്രസിഡൻ്റ് സജിമോൻ ആൻ്റണി അധ്യക്ഷത വഹിച്ചു.വൈക്കം നഗരസഭാധ്യക്ഷ പ്രീതാ രാജേഷ് , മുഖ്യ പരിശീലകനും ,സാഹസിക നീന്തൽ താരവുമായ എസ്.പി മുരളീധരൻ ,സൊസൈറ്റി വൈസ് പ്രസിഡൻ്റ് മാമ്പുഴക്കരി വി.എസ് ദിലീപ് കുമാർ ,ഫൊക്കാന ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ,ഡൽഹി വൈക്കം സംഗമ പ്രതിനിധി ഡോ: ടി. ഒ തോമസ്, അർത്തുങ്കൽ ഫെസ്റ്റ് ചെയർമാൻ ബാബു ആൻ്റണി, ഡോ: ആർ പൊന്നപ്പൻ, സോമോൻ സക്കറിയ എന്നിവർ സംസാരിച്ചു .

സെലിബ്രിറ്റി നീന്തൽ പരിശീലകനും, ഹിന്ദി ,മറാത്തി ബോളിവുഡ് നടനുമായ ആനന്ദ് പർദേശി , തിരക്കഥാകൃത്ത് സുനീഷ് വാരനാട് , നടൻ ബാബു ജോസ് നർത്തകി സുഭ്രഭാ നായർ, സാമൂഹിക പ്രവർത്തക സ്നേഹാ കുമാർ ,ജൊനാരിൻ എം.ഡി എബ്രഹാം ജോസഫ് ,ഫൊക്കാന കേരള കോർഡിനേറ്റർ സുനിൽ പാറയ്ക്കൽ , ഭാരവാഹികളായ ജോജി തോമസ് ,ജോർജി വർഗീസ് ,പ്രവീൺ തോമസ് ,വിപിൻ രാജ് ,ഡോ :പി.സി ചന്ദ്ര ബോസ്, കെ.കെ ഗോപികുട്ടൻ ,ഷിഹാബ് കെ സൈനു, പി ആർ ഒ രാഖി ആർ തുടങ്ങിയവർ കുട്ടികൾക്ക് സർട്ടിഫിക്കറ്റും മെഡലുകളും നൽകി.

എറണാകുളം . ആലപ്പുഴ, കോട്ടയം ജില്ലകളിലായി നാനൂറോളം കുട്ടികൾക്ക് പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട് . സ്വിം കേരള സ്വിം പദ്ധതി കേരളം മുഴുവൻ വ്യാപിപ്പിക്കുന്നതിനും ,കഴിവു തെളിയിക്കുന്ന കുട്ടികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും വേണ്ട എല്ലാ സഹായങ്ങളും ഫൊക്കാന ചെയ്യുമെന്ന് പ്രസിഡൻ്റ് സജിമോൻ ആൻ്റണി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *