Erattupetta

ഈരാറ്റുപേട്ടയിൽ ഇനി ആരോഗ്യത്തിന്റെ സൺറൈസ്

ഈരാറ്റുപേട്ട : ലോക പ്രശസ്ത ലാപ്രോസ്കോപിക് സർജൻ ഡോ. ഹഫീസ് റഹ്മാൻ പടിയത്ത് നേതൃത്വം നൽകുന്ന സൺറൈസ് ഗ്രൂപ്പിന്റെ 7 മത്തെ യൂണിറ്റ് ഈരാറ്റുപേട്ടയിൽ തുടക്കം കുറിച്ചു.

ഫെബ്രുവരി 15 വൈകുനേരം 5.30 നു ആശുപത്രിയിൽ വെച്ച് നടന്ന ഔദ്യോഗിക ചടങ്ങിൽ 70 വയസിനു മുകളിൽ പ്രായം ഉള്ളവർക്കായ് സൺറൈസ് ഹോസ്പിറ്റൽ നൽകുന്ന സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ പദ്ധതിയായ കരുതൽസ്പർശത്തിന്റെ പ്രകാശനം പത്തനംതിട്ട ലോക്സഭാ എം.പി ആന്റോ ആന്റണിയും ഈരാറ്റുപേട്ട നിവാസികൾക്കായി നൽകുന്ന അരികെ പദ്ധതിയുടെ പ്രകാശനം മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ സുഹറ അബ്ദുൽ ഖാദറും നിർവ്വഹിച്ചു.

തുടർന്ന് നടന്ന യോഗത്തിൽ പൂഞ്ഞാർ നിയമസഭാ എം.ൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ, പാലാ നിയമസഭാ എം.ൽ.എ ശ്രീ മാണി സി കാപ്പൻ, മുൻ എം.ൽ.എ പി.സി. ജോർജ് എന്നിവർ ആശുപത്രിയുടെ തുടക്കത്തിനായ് ആശംസകൾ അർപ്പിക്കുകയും ചെയ്തു.

സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ചെയർമാൻ ഡോ. ഹഫീസ് റഹ്മാന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ, ആശുപത്രി സി.ഇ.ഓ പ്രകാശ് മാത്യു, ജനറൽ മാനേജർ അബീഷ് ആദിത്യൻ എന്നിവർ ആശുപത്രിയുടെ ഭാവി കാല പ്രവർത്തനങ്ങളെ പങ്കുവച്ചു .

വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര നിലവാരത്തോടുകൂടിയ എമർജൻസി& ട്രോമ കെയർ, ക്രിട്ടിക്കൽ കെയർ, ഗൈനക്കോളജി ,പീഡിയാട്രിക് & നിയോനാറ്റോളജി , ഓർത്തോപീഡിക്സ് , ജനറൽ സർജറി, നെഫ്രോളജി,ENT, ജനറൽ മെഡിസിൻ,പൾമോണോലോജി, എനീ വിഭാഗങ്ങളുമായാണ് സൺറൈസ് ഹോസ്പിറ്റൽ ഈരാറ്റുപേട്ടയിൽ പ്രവര്‍ത്തനം  ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *