vakakkaad

വിജ്ഞാനം ഗ്രഹിക്കുന്നതിനൊപ്പം ഉചിതമായ ജീവിതനൈപുണികൾ ആർജിച്ചെടുക്കുന്നതിനും പഠനോപകരണങ്ങൾ സഹായിക്കുന്നു

വാകക്കാട് : വിജ്ഞാനം ഗ്രഹിക്കുന്നതിനൊപ്പം ഉചിതമായ ജീവിതനൈപുണികൾ ആർജിച്ചെടുക്കുന്നതിനും പഠനോപകരണങ്ങൾ ഫലപ്രദമാണ് എന്ന് അധ്യാപക വിദ്യാർത്ഥികൾ അനുഭവിച്ചറിഞ്ഞു.

വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ തിരുവല്ല റ്റൈറ്റസ് സെക്കൻഡ് ടീച്ചേഴ്സ് കോളേജിൽ നടത്തിയ പഠനോപകരണ നിർമ്മാണ ശില്പശാല കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സുനില ഉദ്ഘാടനം ചെയ്തു.

ബി. എഡ് കോഴ്സ് കോഡിനേറ്ററും കൊമേഴ്സ് വിഭാഗം തലവനുമായ അസി. പ്രൊഫ. പ്രമോദ് തോമസ് ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി. വിവിധ വിഷയാടിസ്ഥാനത്തിൽ നടത്തിയ ക്ലാസുകൾക്ക് വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ അധ്യാപകർ നേതൃത്വം നൽകി.

പഠനഫലങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പഠനോപകരണങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ അലൻ മാനുവൽ അലോഷ്യസും ക്ലാസ് റൂം പഠനത്തിൽ പഠനോപകരണങ്ങളുടെ ഫലപ്രദമായ ഉപയോഗം എന്നതിൽ ജോസഫ് കെ വി യും പാഠപുസ്തകത്തിനപ്പുറം ചിന്തിക്കാനും അവരുടേതായ വ്യത്യസ്ത ആശയങ്ങളും പരിഹാരങ്ങളും കൊണ്ടുവരുന്നതിനും പഠിതാക്കൾക്ക് പഠനോപകരണങ്ങൾ നൽകുന്ന പ്രോത്സാഹനം എന്നതിൽ മനു കെ ജോസും ക്ലാസ്സ് എടുത്തു.

സങ്കീർണ്ണമായ ആശയങ്ങൾ പഠനോപകരണങ്ങൾ ഉപയോഗിച്ച് പഠനം എളുപ്പവും ആസ്വാദ്യകരവുമായി തീർത്ത് പഠനം സുഗമമാക്കമെന്നും സർഗ്ഗാത്മകത വളർത്തുന്നതിനും വ്യത്യസ്ത പഠനശൈലികൾ പാലിക്കുന്നതിനും പഠനോപകരണങ്ങൾ സഹായിക്കുന്നുവെന്നും വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി.
അസി. പ്രൊഫ. അഖിലേഷ് എസ് നാഥ്, അസി. പ്രൊഫ. അമലു കാട്ടുനിലം എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *