ഈരാറ്റുപേട്ട: തൊടുപുഴ റോഡി ലൂടെ കടന്നുപോകുന്നവർക്ക് ഇടമറുകി ലെത്തുമ്പോൾ അൽപനേരം ഒരു കൽ കെട്ടിലേക്ക് കണ്ണുടക്കാതെ പോകാനാവില്ല. ഇടമറുക് സെൻ്റ് ആൻ്റണീസ് ദേവാ ലയത്തോട് ചേർന്ന് ഉയർന്നുനിൽക്കുന്ന ഭീമൻ കൽമതിലാണ് അതിന് കാരണം. സാധാരണഒരു സംരക്ഷണഭിത്തിയെന്ന തിലുപരി, കരിങ്കല്ലുകളിൽ തീർത്ത കലാ സൃഷ്ടിയാണ് ഈ നിർമ്മിതി.
മുൻപ് പഴക്കംചെന്ന സ്കൂൾ കെട്ടിടം നിലനിന്നിരുന്ന സ്‌ഥലത്താണ് ഇപ്പോൾ ഈ കൽമ തിൽ ഉയർന്നിരിക്കുന്നത്. സ്‌ഥലം കൂടു തൽ സുരക്ഷിതവും ഭംഗിയുള്ളതുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമ്മാ ണം ആരംഭിച്ചത്. എന്നാൽ നിർമ്മാണം പൂർത്തിയായപ്പോൾ അത് പ്രദേശത്തി ന്റെയും ഇതുവഴിയെത്തുന്നവരുടേയും ശ്രദ്ധാകേന്ദ്രമായി മാറി.
മേലമ്പാറ സ്വദേശിയായ ഞാറ്റുവീട്ടിൽ രതീഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. പതിമൂന്നാം വയസുമുതൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന രതീഷ് കഴിഞ്ഞ മൂന്ന് മാസമായി ഇടമറുകിലെ ജോലികൾക്ക് നേതൃത്വം നൽകുന്നു. മേലമ്പാറ, പറത്താനം പ്രദേശങ്ങളിൽ നിന്നുള്ള ഒൻപ ത് തൊഴിലാളികളാണ് അദ്ദേഹത്തോ ടൊപ്പമുള്ളത്.
340 അടി നീളവും 14 അടി ഉയരവു മുള്ള മതിലിന് ആറടി താഴ്‌ചയിൽ ശക്തമായ അടിത്തറയാണ് ഒരുക്കിയിരി ക്കുന്നത്. അടിഭാഗത്ത് ആറര അടി വീ തിയിൽ ആരംഭിക്കുന്ന നിർമ്മാണം മുകളിലേക്ക് എത്തുമ്പോൾ രണ്ടടി വീതിയി ലേക്ക് ചുരുങ്ങുന്നു. കെട്ടിൻ്റെ ഉറപ്പ് വർ ധിപ്പിക്കുന്നതിനായി നാല് ബെൽറ്റുകളും നൽകിയിട്ടുണ്ട്. നൂറിലധികം ലോഡ് കരിങ്കല്ലുകൾ ഉപയോഗിച്ചാണ് ഈ ഭീമൻ നിർമ്മിതി യാഥാർഥ്യമായത്.
ഈ കെട്ടിൻ്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത തൂക്കായാണ് മതിൽ നിർമ്മി ച്ചിരിക്കുന്നത് എന്നതാണ്. കല്ലുകൾ കൃത്യമായ അളവിലും സമതുലിതമായ ക്രമത്തിലും അടുക്കിവെച്ച് നിർമിച്ചിരിക്കുന്ന ഈ ശൈലി, നിർമ്മാണത്തിന് വ്യത്യ സ്തമായ ഭംഗിയും കരുത്തും നൽകുന്നു. കരിങ്കല്ലുകളുടെ സ്വാഭാവിക സൗന്ദര്യം കൂടുതൽ പ്രകടമാകുന്ന രീതിയിലാണ് ഓരോ ഭാഗവും രൂപകൽപന ചെയ്‌തിരി ക്കുന്നത്.
രാവിലെ 6.30 മുതൽ ഉച്ചകഴിഞ്ഞ് 2. 30 വരെയാണ് തൊഴിലാളികളുടെ ജോലിസമയം. പ്രധാനമായും ഉടമ്പടി ജോലി ഏറ്റെടുക്കുന്ന രതീഷ് സംസ്ഥാനത്തി ൻ്റെ വിവിധ ഭാഗങ്ങളിൽ സമാന നിർമാ ണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ നിരവധി സ്‌ഥലങ്ങളിൽ ശ്രദ്ധേയമായ നിർമാണങ്ങൾ പൂർ ത്തിയാക്കിയിട്ടുള്ള അദ്ദേഹത്തിന് ഏറ്റ വും ദൂരെയുള്ള പ്രധാന പദ്ധതി വയനാട്
മാനന്തവാടിയിലായിരുന്നു. ഓരോ കല്ലും കൃത്യതയോടെയും സൗന്ദര്യബോധ ത്തോടെയും അടുക്കിവച്ച്, ദൃഢതയും കലാഭംഗിയും ഒരുപോലെ ഉറപ്പാക്കിയാണ് ഈ മതിൽ നിർമിച്ചിരിക്കുന്നത്. അധ്വാനവും കൈപ്പുണ്യവും ചേർന്ന് രൂപംകൊണ്ട് ഈ കൽമതിൽ, ഒരു സാധാരണ സംരക്ഷണഭിത്തിക്കപ്പുറം തൊഴിലാളികളുടെ കരവിരുതിന്റെയും സമർ പ്പണത്തിന്റെയും ജീവിക്കുന്ന സാക്ഷ്യമായി ഇടമറുകിൽ ഉയർന്നുനിൽക്കുകയാണ്.





