കൂട്ടിക്കൽ : അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിൽ കുട്ടികൾക്കായി യോഗ ക്ലാസ് സംഘടിപ്പിച്ചു. മികച്ച യോഗ പരിശീലകയും ആയുർവേദ ഡോക്ടർ മായ അൻവി ലൂയിസ് ക്ലാസ് നയിച്ചു.
ശാരീരികവും മാനസികവുമായ ആരോഗ്യ നിലനിർത്താനും ഓക്സിജന്റെ അളവ് മെച്ചപ്പെടുത്താനും ഹൃദയമിടിപ്പ് നിയന്ത്രിക്കുവാനും വിഷാദത്തെ അകറ്റുവാനും ശാസകോശങ്ങളെ പൂർണ ശേഷിയിൽ യോഗ പരിശീലനം ഉപകരിക്കുന്നു.
യോഗ കേവലം വ്യായാമം മാത്രമല്ല നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ് വേണ്ടത് എന്നും Dr. അൻവി ലൂയിസ് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. സമ്മർദ്ദങ്ങൾക്ക് അടിപ്പെടാതെ ജീവിക്കാനുള്ള പുതുതലമുറ സൃഷ്ടിക്കുന്നതിനെ കുറിച്ചും ബോധവൽക്കരണം നടത്തി. ഹെഡ്മിസ്ട്രസ് ജാനറ്റ് കുര്യൻ, കായിക അധ്യാപകൻ ദേവസ്യാച്ചൻ പി ജെ, രശ്മി പി ജെ, എന്നിവർ നേതൃത്വം നൽകി.