പാലാ: പാലാ, രാമപുരം ഉപജില്ലാ കായികോത്സവം പാലാ മുനിസിപ്പൽ സ്റേറഡിയത്തിൽ ആരംഭിച്ചു. നൂറ് കണക്കിന് കുരുന്ന് കായിക താരങ്ങൾ പങ്കെടുക്കുന്നു.ഷാജു തുരുത്തൻ. (മുൻസിപ്പൽ ചെയർമാൻ, പാലാ) കായിക ഉത്സവം പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.
ശ്രീ. ബൈജു കൊല്ലം പറമ്പിൽ. (വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‌മാൻ) അദ്ധ്യക്ഷത വഹിച്ചു. ശ്രീമതി.ഷൈല ബി (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പാലാAEO) സ്വാഗതം ആശംസിച്ചു.
സജി കെ.ബി. (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രാമപുരം AEO), ഷിബുമോൻ ജോർജ്. (സെക്രട്ടറി, എച്ച് എം ഫോറം പാലാ) സിജോ ജോസഫ്. (സെക്രട്ടറി, പാലാ ഉപജില്ലാ സ്പോർട്ട് ഗെയിംസ് അസോസിയേഷൻ) ജിബി തോമസ് (സെക്രട്ടറി,രാമപുരം ഉപജില്ലാ സ്പോർട്ട് ഗെയിംസ് അസോസിയേഷൻ തുടങ്ങിയവർ പ്രസംഗിച്ചു. കായിക ഉത്സവം 15 ന് സമാപിക്കും.