ചേർപ്പുങ്കൽ : ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളിക്രോസ് കോളേജ് എൻ എസ് എസ് യൂണിറ്റും, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി മുത്തോലിയിൽ നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ സമർപ്പണം നടത്തി.
എം. ജി യൂണിവേഴ്സിറ്റി എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ.ഇ എൻ ശിവദാസൻ,കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ, കോളേജ് ബർസാർ റവ. ഫാ. സ്‌കറിയ മലമാക്കൽ എന്നിവർ മുഖ്യ അഥിതികൾ ആയ ചടങ്ങിന് , എൻ എസ് എസ് പ്രോഗ്രാം ഓഫീസേഴ്സ് ആയ ജിബിൻ അലക്സ്, ഷെറിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.

എൻ എസ് എസ് വോളണ്ടിയേഴ്സും ചടങ്ങിൽ പങ്കെടുത്തു. കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച അഞ്ചാമത്തെ സ്നേഹവീടാണ് ഇത്.