പാതാമ്പുഴ: എസ് എൻ ഡി പി യോഗം ബ്രാഞ്ച് നമ്പർ 5951 പാതാമ്പുഴ ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും ശാഖാ ഹാളിൽ യൂണിയൻ അഡ്മിനിസട്രേറ്റീവ് കമ്മറ്റി കൺവീനർ ഉല്ലാസ് എം ആർ മതിയ ത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം സുധീഷ് ചെമ്പംകുളം യോഗം ഉൽഘാടനം ചെയ്തു.
യോഗത്തിൽ ശാഖാ സെക്രട്ടറി മനോജ് പുന്നോലിൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യോഗത്തിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗവും റിട്ടേണിംഗ് ഓഫീസറും ആയിരുന്ന സജി കുന്നപ്പള്ളി തിരഞ്ഞെടുപ്പ് റിപ്പോർട്ട വതിരിപ്പിച്ചു.
ശാഖയുടെ തിരഞ്ഞെടുപ്പിന് ആരും നാമനിർദേശിക പത്രിക സമർപ്പിക്കാത്തതിനാൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാനായി സാബു കൊടൂർ, വൈസ് ചെയർമാനായി സജി ചെന്നാട്, കൺവിനറായി സുധീഷ് ചെമ്പംകുളം എന്നിവരെ യൂണിയൻ നിയമിച്ചു. യോഗത്തിന് ശാഖാ പ്രസിഡന്റ് പ്രഭാകരൻ മരുതും തറ സ്വാഗതവും ശാഖായോഗം യൂത്ത്മൂവ്മെൻ്റ് സെക്രട്ടറി രഞ്ജിത്ത് ആർ കൃതജ്ഞതയും രേഖപ്പെടുത്തി.