General

എസ്.എം. വൈ. എം തീക്കോയി ഫൊറോന കലോത്സവം വെള്ളികുളത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

വെള്ളികുളം: എസ്. എം വൈ .എം .തീക്കോയി ഫൊറോന സംഘടിപ്പിച്ച ജ്വാല 2025 കലോത്സവത്തിൽ വെള്ളികുളം ഇടവക ഒന്നാം സ്ഥാനം കരസ്ഥമാക്കി.ലളിതഗാനം ഫാൻസി ഡ്രസ്സ് ,പ്രസംഗം, ഫോട്ടോഗ്രാഫി എന്നീ വ്യക്തിഗത മത്സരങ്ങളിൽ ഉയർന്ന വിജയം കരസ്ഥമാക്കി. ലളിതഗാനം മത്സരത്തിൽ ആഗ്നസ് മരിയ അനീഷ് കൊള്ളികൊളവിൽ ഒന്നാം സ്ഥാനവും സേറാ ആൻ ജോസഫ് താന്നിക്കൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഫാൻസി ഡ്രസ്സ് മത്സരത്തിൽ ജീവൻ ജോർജ് ഇഞ്ചയിൽ,അലൻ റോബിൻ വിത്തു കളത്തിൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഫോട്ടോഗ്രാഫി മത്സരത്തിൽ സ്റ്റെഫിൻ ജേക്കബ് നെല്ലിയേക്കുന്നേൽ രണ്ടാം സ്ഥാനവും അലൻ ജേക്കബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

റമ്പാൻ പാട്ട്, സുറിയാനി പാട്ട്, മൈം , സംഘഗാനം എന്നീ ഗ്രൂപ്പ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.മത്സരത്തിൽ ഉന്നത വിജയം നേടിയവരെ വികാരി ഫാ.സ്കറിയ വേകത്താനം,മദർ സുപ്പീരിയർ സിസ്റ്റർ ജീസാ അടയ്ക്കാപ്പാറ സി.എം.സി.,ജോമോൻ കടപ്ളാക്കൽ,സിസ്റ്റർ ഷാൽബി മുകളേൽ സി.എം.സി , സ്റ്റെഫി മരിയ മൈലാടൂർ എന്നിവർ അഭിനന്ദിച്ചു.

എസ്.എം. വൈ .എം തീക്കോയി ഫൊറോന സംഘടിപ്പിച്ച ജ്വാല 2025 കലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എസ്.എം. വൈ. എം. വെള്ളികുളം യൂണിറ്റ് അംഗങ്ങൾ വികാരി ഫാ.സ്കറിയ വേകത്താനത്തോടൊപ്പം.

Leave a Reply

Your email address will not be published. Required fields are marked *