Pala

പുതുചരിത്രമെഴുതി എസ്എംവൈഎം പാലാ രൂപത സമിതി പടിയിറങ്ങുന്നു

പാലാ : പാലാ രൂപത യുവജനപ്രസ്ഥാനത്തിന്റെ അടിത്തറ ശക്തിപ്പെടുത്തി, പുതുചരിത്രം രചിച്ച 2025 പാലാ രൂപത സമിതി പടിയിറങ്ങുന്നു. ആത്മീയ, സാമൂഹിക, ബൗദ്ധിക മേഖലകളിൽ സംഘടനയെ ഉയർത്തിയ ; പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ജനറൽ സെക്രട്ടറി റോബിൻ റ്റി. ജോസ് താന്നിമല എന്നിവരുടെ നേതൃത്വത്തിലുള്ള രൂപത സമിതിയുടെ ; വർത്തമാനകാല സംഭവങ്ങളിലെ ഇടപെടൽ ശ്രദ്ധേയമായിരുന്നു.

വിദ്യാദ്യസ പ്രദർശനം, തൊഴിൽമേള, രൂപതയുടെ ചരിത്രത്തിൽ ആദ്യമായി നടത്തപ്പെട്ട എപ്പാർക്കിയൽ യൂത്ത് അസംബ്ലി, മീഡിയ സംഗമം തുടങ്ങി യുവജനപക്ഷ നിലപാടിന് മുൻതൂക്കം നൽകി. നിയമാവലിപരിഷ്കരണം നടപ്പാക്കിയതും, മെഡിസിറ്റിയുടെ സഹകരണത്തോടെ യുവജനങ്ങൾക്കായി യൂത്ത് പ്രിവിലേജ് കാർഡ് ആരംഭിച്ചതും ഈ കാലയളവിലാണ്.

പാലാ രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെയും, വികാരി ജനറാൾ വെരി റവ ഫാ സെബാസ്റ്റ്യൻ വേത്താനത്തിൻ്റെയും, രൂപത ഡയറക്ടർ റവ.ഫാ. മാണി കൊഴുപ്പൻകുറ്റിയുടെയും, ജോയിൻറ് ഡയറക്ടർ സി. നവീന സിഎംസി യുടെയും ശക്തമായ പിന്തുണയിൽ ‘പ്രതീക്ഷയോടെ ഉണരാം ഉറവിടങ്ങളിലേക്ക്’ എന്ന ആപ്തവാക്യവുമായി സഭാ പാരമ്പര്യത്തോട് ചേർന്ന് മുന്നോട്ടു പോകുവാൻ സമിതിക്ക് സാധിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിൽ സംഘടനയുടെ ശക്തമായ ഇടപെടലും, മികച്ച വിജയവും പൊതുജനശ്രദ്ധ ആകർഷിച്ചു. 2026 ജനുവരി രണ്ടിന് നടക്കുന്ന എസ്എംവൈഎം പാലാ രൂപതയുടെ വാർഷികാഘോഷത്തോടെ 2025 രൂപത സമിതിയുടെ കാലാവധി അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *