പാലാ : കളമശ്ശേരി മാർത്തോമാ ഭവന് നേരെയുണ്ടായ അതിക്രമം പ്രതിഷേധാർഹമെന്നും, കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള കാലവിളംബം അപലപനീയമെന്നും പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം പാലാ രൂപത.
കളമശ്ശേരിയിൽ നടന്നത് അത്യന്തം ഗുരുതരമായ നിയമലംഘനവും, മനുഷ്യാവകാശ നിഷേധവുമാണ്. നിസ്സഹായരായ ആശ്രമവാസികൾക്കു നേരെ സാമൂഹ്യവിരുദ്ധർ അതിക്രമം നടത്തിയിട്ട് ദിവസങ്ങൾ ആയിട്ടും ആക്രമികൾക്കെതിരെ നടപടി സ്വീകരിക്കാത്തത് സാധാരണ പൗരന്മാരോടുള്ള വെല്ലുവിളിയാണ്.
നഗ്നമായ നിയമലംഘനത്തിനെതിരെ യുക്തമായ നടപടികൾ സ്വീകരിക്കാനും, ആസൂത്രിതവും സംഘടിതവുമായ ഈ കുറ്റകൃത്യത്തിന് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യാനും പോലീസ് തയ്യാറാകണം. പരിഹാരം കണ്ടെത്താൻ ആവശ്യമായ ക്രിയാത്മകമായ ഇടപെടലുകൾ ജനപ്രതിനിധികൾ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
എസ്എംവൈഎം പാലാ രൂപത പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ അധ്യക്ഷത വഹിച്ച യോഗം രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റോബിൻ റ്റി. ജോസ് താന്നിമല, സി. നവീന സിഎംസി ജോസഫ് വടക്കേൽ, ബിൽന സിബി, ബെനിസൺ സണ്ണി, ജിസ്മി ഷാജി, എഡ്വിൻ ജെയ്സ്, സി. ആൻസ് എസ്എച്ച്, സി. നിർമ്മൽ തെരേസ് എന്നിവർ പ്രസംഗിച്ചു.