പാലാ: മേവടയിൽ സ്വകാര്യ ഉടമസ്ഥയിൽ ഉള്ള പുരയിടത്തിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. മീനച്ചിലിൽ നിന്നും കാണാതായ 84കാരൻ്റെ മൃതദേഹമാണിതെന്നാണ് സംശയം. ശാസ്ത്രീയ പരിശോധനായ്ക്ക് ശേഷമേ ഇത് സ്ഥിരീകരിക്കാൻ സാധിക്കൂവെന്ന് പൊലീസ് പറയുന്നു.
ഇക്കഴിഞ്ഞ ഡിസംബർ 21 ന് 84 കാരനായ മാത്യു തോമസിനെ കാണാതായിരുന്നു. ഇദ്ദേഹത്തിന്റെ വീടിന് സമീപത്തു നിന്നാണ് ഇപ്പോൾ അസ്ഥികൂടം കിട്ടിയത്.