ചക്കാമ്പുഴ: വിദേശരാജ്യങ്ങളിൽ പ്രചാരം നേടിയ സൈറ്റ് ആൻഡ് സൗണ്ട് ഷോ വെള്ളിയാഴ്ച ചക്കാമ്പുഴയിൽ അരങ്ങേറും. നൂറോളം കലാകാരന്മാർ അണിനിരക്കുന്ന ആത്മക്കുറി സൈറ്റ് ആൻഡ് സൗണ്ട് ഷോ റവ.ഫാ. ഷാജി തുമ്പേച്ചിറയാണ് സംവിധാനം ചെയ്യുന്നത്.
ചക്കാമ്പുഴ പള്ളിയിൽ പരിശുദ്ധ ലോരേത്തുമാതാവിന്റെ തിരുനാളിനോട് അനുബന്ധിച്ചാണ് പരിപാടി അരങ്ങേറുന്നത്. ഒരേ സദസിന് മുൻപിൽ മൂന്നു വേദികളെ സമന്വയിപ്പിച്ചാണ് കലാരൂപം അരങ്ങേറുന്നത്.
നാടിന്റെ ചരിത്രവും ഇതിഹാസവും ഉൾപ്പെടുത്തി തയാറാക്കിയിരിക്കുന്ന സൈറ്റ് ആൻഡ് സൗണ്ട് ഷോ പ്രദേശത്ത് ആദ്യമായിയാണ് നടത്തുന്നത്. ഫാ. ഷാജി തുമ്പേച്ചിറയുടെ നേതൃത്വത്തിൽ അവസാനമായി സൈറ്റ് ആൻഡ് സൗണ്ട് ഷോ അരങ്ങേറിയത് ദുബായിയിലാണ്.





