General

അന്നദാതാവ് പ്രദർശനത്തിനൊരുങ്ങുന്നു

വൈക്കം സോമൻ പിള്ള കഥയും തിരക്കഥയും നിർവഹിച്ചു തയ്യാറാക്കിയ അന്നദാദാവ് എന്ന ഹ്രസ്വ ചിത്രം വൈക്കം മഹാദേവ കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു ബഹു. കൃഷി മന്ത്രി ശ്രീ. പി. പ്രസാദ് ഡിസംബർ 8 ഞായറാഴ്ച രണ്ടു മണിക്ക് റിലിസ് ചെയ്യുന്നു.

അഡ്വക്കേറ്റ് MS കലേഷ് നിർമാണം നടത്തിയ ചിത്രത്തിൽ ഡോക്ടർ പ്രീത് ഭാസ്കർ സംവിധാനം നിർവഹിച്ചു. ഗിരീഷ് ജി കൃഷ്ണ ക്യാമറയും വേണു ജി കലാഭവൻ എഡിറ്റിങും ഗ്രാഫിക്സും നിർവഹിച്ചു. ചിത്രത്തിലെ പാട്ടും വരികളും സുനിൽ വൈക്കത്തിന്റെതാണ്.

ഇതിനോട് അനുബന്ധിച്ച് സ്കൂൾ കുട്ടികൾക്ക് വേണ്ടി കൃഷിത്തോട്ടം ഒരുക്കൽമത്സരം സംഘടിപ്പിക്കുന്നുണ്ട്.കൃഷിപാഠം എന്ന പേര് നൽകി പൂർത്തീകരിക്കുന്ന ഈ മത്സരത്തിൽ വിവിധ സ്കൂളുകളുടെ കുട്ടികൾ പങ്കെടുക്കുന്നു. വളർന്നുവരുന്ന യുവതലമുറകളിൽ കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും കാർഷിക മേഖലയിലേക്ക് അവരെ കൂടുതൽ കൊണ്ടുവരുന്നതിനും ഇത് ലക്ഷ്യം വെക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *