Kottayam

പോളിങ് ഉദ്യോഗസ്ഥർക്ക് രണ്ടാംഘട്ട പരിശീലനംഏപ്രിൽ 18 മുതൽ 20 വരെ

ലോക്‌സഭ തെരഞ്ഞെടുപ്പിന് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കുള്ള രണ്ടാംഘട്ട പരിശീലനം വ്യാഴാഴ്ച (ഏപ്രിൽ 18) മുതൽ ഏപ്രിൽ 20 വരെ കോട്ടയം ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ നടക്കും.

ഉദ്യോഗസ്ഥർക്ക് പോളിങ് ഡ്യൂട്ടിയുള്ള മണ്ഡലത്തിലെ പരിശീലനകേന്ദ്രത്തിലാണ് പരിശീലനം നൽകുക. പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ്-സെക്കൻഡ്-തേഡ് പോളിങ് ഓഫീസർമാർ എന്നിവർക്കാണ് പരിശീലനം. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് ഒന്നുവരെയും ഉച്ചകഴിഞ്ഞു രണ്ടു മുതൽ വൈകിട്ട് അഞ്ചുവരെയുമായി രണ്ടു ബാച്ചുകളിലായാണ് പരിശീലനപരിപാടി സംഘടിപ്പിക്കുന്നത്.

പരിശീലനകേന്ദ്രങ്ങൾ (നിയമസഭാമണ്ഡലം തിരിച്ച്) ചുവടെ:

പാലാ നിയമസഭാമണ്ഡലം: പാലാ സെന്റ് വിൻസെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ
കടുത്തുരുത്തി: കുറവിലങ്ങാട് ദേവമാതാ കോളജ്.
വൈക്കം: സത്യഗ്രഹ സ്മാരക ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ വൈക്കം
ഏറ്റുമാനൂർ: മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്‌കൂൾ,
കോട്ടയം: സി.എം.എസ്. കോളജ് കോട്ടയം.
പുതുപ്പള്ളി: മരിയൻ സീനിയർ സെക്കൻഡറി സ്‌കൂൾ കോട്ടയം.
ചങ്ങനാശേരി: സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ ചങ്ങനാശേരി
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ കാഞ്ഞിരപ്പള്ളി
പൂഞ്ഞാർ: സെന്റ് ഡൊമിനിക്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ കാഞ്ഞിരപ്പള്ളി.

Leave a Reply

Your email address will not be published. Required fields are marked *