vakakkaad

രാമപുരം ഉപജില്ലാ ശാസ്ത്രോത്സവം വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂളിൽ വച്ച്

വാകക്കാട് : രാമപുരം ഉപജില്ലാ ശാസ്ത്രോത്സവം (ശാസ്ത്ര- സാമൂഹ്യശാസ്ത്ര- ഗണിതശാസ്ത്ര- പ്രവർത്തിപരിചയ- ഐടി മേള ) വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂളിൽ വച്ച് ഒക്ടോബർ 8, 9, 10 തീയതികളിലായി നടത്തും.

ഇതോടനുബന്ധിച്ചുള്ള സ്വാഗത സംഘ രൂപീകരണം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അധ്യക്ഷത വഹിച്ച യോഗത്തിൽ മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിജു സോമൻ മുഖ്യപ്രഭാഷണം നടത്തി.

മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചാർലി ഐസക്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുരാഗ പാണ്ടിക്കാട്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈനി ജോസ്, രാമപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സജി, പാലാ വിദ്യാഭ്യാസ ജില്ല എച്ച് എം ഫോറം സെക്രട്ടറി സജി, രാമപുരം ഉപജില്ല എച്ച് എം ഫോറം സെക്രട്ടറി രാജേഷ്, പിടിഎ പ്രസിഡൻറ് ജോസ് കിഴക്കേക്കര, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് എന്നിവർ പ്രസംഗിച്ചു.

രാമപുരം ഉപജില്ലയിലെ എൽ പി , യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽപ്പെട്ട എല്ലാ സ്കൂളുകളും പങ്കെടുക്കുന്ന ശാസ്ത്രോത്സവം ഏറ്റവും ഭംഗിയായും ആകർഷകമായും നടത്തുന്നതിന് പഞ്ചായത്ത് മെമ്പർമാർ ചെയർമാനായും വിവിധ സ്കൂളുകളിലെ പ്രഥമ അധ്യാപകർ വൈസ് ചെയർമാനായും അധ്യാപകർ കൺവീനർമാരായും രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖരെയും മുൻ അധ്യാപകരെയും പൂർവ്വ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.

പ്രവർത്തി പരിചയമേളയുടെ കോർഡിനേറ്ററായി ജോസ് സി രാഗാദ്രി, ശാസ്ത്രമേളയുടെ കോർഡിനേറ്ററായി നെൽസൺ അലക്സ്, സാമൂഹ്യശാസ്ത്രമേളയുടെ കോഡിനേറ്ററായി ഗോഡ് വിൻ സൈമൺ, ഗണിതശാസ്ത്രമേളയുടെ കോഡിനേറ്ററായി രേഖ ഉണ്ണികൃഷ്ണൻ, ഐടി മേളയുടെ കോർഡിനേറ്ററായി മനു കെ ജോസ് എന്നിവർ പ്രവർത്തിക്കും.

ശാസ്ത്രമേളയുടെ സ്കൂൾ കോർഡിനേറ്റർമാരായി രാജേഷ് മാത്യു, ബെന്നി ജോസഫ്, സാലിമ്മ സ്കറിയ, ജൂലിയ അഗസ്റ്റിൻ, സി. പ്രീത, ജോസഫ് കെ വി, അലൻ മാനുവൽ അലോഷ്യസ്, മനു ജെയിംസ്, ജോർജുകുട്ടി അലക്സ്, സി. കൃപ, റ്റിൻ്റു തോമസ്, ഷിനു തോമസ്, ബിനു ജോസഫ് എന്നിവർ നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *