Erattupetta

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോൽസവം ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോൽസവം ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ 22, 23 തിയതികളിൽ നടക്കും. മേളയുടെ ഒരുക്കങ്ങൾ പുർത്തിയായതായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷംലബീവി സി.എം, ജനറൽ കൺവീനർ ജോബെറ്റ് തോമസ് എന്നിവർ അറിയിച്ചു.

22 ന് രാവിലെ 9.30 ന് സ്കൂൾ മാനേജർ ഫാ. സെബാസ്‌റ്റ്യൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

തിടനാട് പഞ്ചായത്ത് പ്രസിഡന്റ് സ്കറിയാച്ചൻ പൊട്ടനാനി, ബ്ലോക്ക് മെബർ ജോസഫ് ജോർജ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോയിച്ചൻ കാവുങ്കൽ, എ.ഇ.ഒ ഷംല ബീവി സി.എം, ഹെഡ് മാസ്റ്റർ ജോബെറ്റ് തോമസ് പി.ടി.എ പ്രസിഡന്റ് ബിജു കല്ലിടുക്കാനി എന്നിവർ പ്രസംഗിക്കും.

രണ്ടു ദിവസമായി നടക്കുന്ന മേളയിൽ 70 സ്കൂളിൽ നിന്നുമായി രണ്ടായിരത്തോളം ശാസ്ത്ര പ്രതിഭകൾ പങ്കെടുക്കും. 23 ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് മെംബർ അഡ്വ.ഷോൺ ജോർജ് ഉദ്ഘാടനം ചെയും.

എ ഇ.ഒ ഷംലബീവി സി.എം, സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ്, ബ്ലോക്ക് മെംബർ മിനി സാവിയോ പഞ്ചായത്ത് മെംബർമാരായ രമേശ് ഇലവുങ്കൽ, ലിസി തോമസ് അഴകത്ത്, മിനി ബിനോ, സന്ധ്യ ശിവകുമാർ, പി.ടി.എ പ്രസിഡന്റ് ബിജു കല്ലിടുക്കാനി.തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് സമ്മാനദാനം.

Leave a Reply

Your email address will not be published. Required fields are marked *