Pala

പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം: സജി മഞ്ഞക്കടമ്പിൽ

പാലാ: പാലാ രൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടർ ഫാ.ജോർജ് വർഗീസ് ഞാറക്കുന്നേലിനെ കഴിഞ്ഞ ദിവസം പാലാ അരമനയ്ക്ക് മുന്നിൽവച്ച് വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് തൃണമൂൽകോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

അപകടം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ പാലാ പോലീസിന് കഴിയാത്തത് ഗുരുതരമായ വീഴ്ചയാണെന്നും, അന്വേഷണത്തിലെ അലംഭാവം ദുരൂഹത ഉളവാക്കുന്നതാണെന്നും സജി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *