നാട്ടകം :യുഡിഎഫ് സർക്കാർ വിഭാവന ചെയ്ത് നിർമ്മാണം അരംഭിച്ച ചിങ്ങവനം ഇലക്ട്രോ കെമിക്കൽസ് സ്പോർട്സ് കോളേജ് ഇടത് സർക്കാർ അട്ടിമറിച്ചിരിക്കുകയാണെന്ന് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. ആകാശ പാതയും, കോടിമത പാലവും ഉൾപ്പെടെയുള്ള പദ്ധതികളും അട്ടിമറിക്കപ്പെട്ടിരിക്കുന്നത് കോട്ടയത്തോടുള്ള വികസന വിരോധത്തിന്റെ തെളിവാണെന്നും സജി പറഞ്ഞു.
ചിങ്ങവനംഇലക്ട്രോ കെമിക്കൽസ് ഉൾപ്പെടെയുള്ള കോട്ടയത്തെ വികസന പദ്ധതികൾ പുനരാരംഭിക്കണമെന്നും സജി ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് നാട്ടകം മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളാകോൺഗ്രസ് കോട്ടയം നിയോജകമണ്ഡലം പ്രസിഡണ്ട് കുര്യൻ പി കുര്യയൻ അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന നേതാക്കളായ DR. ഗ്രേസമ മാത്യു, വി.ജെ ലാലി, അഡ്വ: പ്രിൻസ് ലൂക്കോസ്, ജോയിചെട്ടിശ്ശേരി, ജേക്കബ് കുര്യാക്കോസ്, പിസി ചാണ്ടി, ജോസഫ്, കുഞ്ഞുമോൻ, സാബു പി ജേക്കബ്,ഡിജു സെബാസ്റ്റ്യൻ, പി പി മോഹനൻ, അഭിഷേക്. ബിജു എന്നിവർ പ്രസംഗിച്ചു.