kottayam

നിയമങ്ങൾ അട്ടിമറിച്ച് സിപിഎം നടത്തിയ സമ്മേളനം കേന്ദ്ര സർക്കാരിനെ കുറ്റം പറഞ്ഞ് കർഷകരെ നിരാശരാക്കാൻ: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ച് പൊതുനിരത്തുകൾ വാഹന ഗതാഗതം പോലും തടസ്സപ്പെടുത്തി കൊടിതോരണങ്ങളും ബോർഡുകളും സ്ഥാപിക്കുകയും, നിയമവിരുദ്ധമായി സ്വകാര്യ ബസുകൾ പ്രവർത്തകരെ ഇറക്കുന്നതിനായി ഉപയോഗിക്കുകയും ചെയ്ത് സിപിഎമ്മിന്റെ നേതൃത്വത്തിൽ ഇന്നലെ കോട്ടയത്ത് നടത്തിയ നിയമവിരുദ്ധ കർഷക സമ്മേളനം കർഷകർക്ക് ഒരു പ്രയോജനവും ചെയ്യാത്ത കർഷക വിരുദ്ധ സമ്മേളനം മാത്രമായി മാറി എന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.

ഇന്നലെ കോട്ടയത്ത് നടന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് സംരക്ഷകരായി പോലീസ് കാവൽ നിൽക്കുകയായിരുന്നുവെന്നും, കോട്ടയത്തെ പോലീസും ജില്ലാ ഭരണകൂടവും രണ്ടുതരം നീതിയാണ് നടപ്പിലാക്കുന്നതെന്നും സജി കുറ്റപ്പെടുത്തി.

സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കോട്ടയത്ത് എത്തിയ മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനെ മാത്രം കുറ്റപ്പെടുത്തി കോട്ടയത്തെ കർഷകരെ നിരാശരാക്കി ജനങ്ങളെ ബുദ്ധിമുട്ടിപ്പിച്ച് മടങ്ങുക മാത്രമാണ് ചെയ്തതെന്നും കർഷകർ ആത്മഹത്യയുടെ വക്കിൽ ആണെന്നും സജി പറഞ്ഞു.

Leave a Reply

Your email address will not be published.