എരുമേലി : ശബരിമല തീർത്ഥാടനകാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നാളെ എരുമേലി ദേവസ്വം ഹാളിൽ നടത്താനിരുന്ന ശബരിമല അവലോകനയോഗം ചില സാങ്കേതിക കാരണങ്ങളാൽ 25-)o തീയതി 11.30 ന് എരുമേലി ദേവസ്വം ഹാളിൽ ചേരുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
Related Articles
തലമുറകൾക്ക് അറിവ് പകർന്ന് നല്കിയ എരുമേലിയിലെ അക്ഷരമുത്തശ്ശി 108-ന്റെ നിറവിൽ
എരുമേലി: വിദ്യാഭ്യാസം വരേണ്യ വർഗ്ഗത്തിന് മാത്രം കുത്തകയായിരുന്ന 1916 കാലഘട്ടങ്ങളിൽ വിദ്യാഭ്യാസപരവും സാമൂഹികപരവുമായി ഏറെ പിന്നോക്കം നിന്ന വനപ്രദേശമായിരുന്ന കനകപ്പലത്തെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലണ്ടിൽ നിന്ന് എത്തിയ ബ്രദറൻ സഭാ മിഷനറിയായ എഡ്വേർഡ് ഹണ്ടർ നോയൽ സ്ഥാപിച്ച എൻ. എം .എൽ .പി .സ്കൂൾ 108 ൻ്റ നിറവിൽ. ധാരാളം പ്രതിഭാശാലികളെ സമൂഹത്തിൽ സംഭാവന ചെയ്ത ഇ വിദ്യാലയത്തിൽ നേഴ്സറി മുതൽ നാലുവരെ ക്ലാസുകളിലായി 85 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. ഡോ Read More…
പമ്പാവാലി, എയ്ഞ്ചൽ വാലി പ്രദേശങ്ങളെ വനമേഖലയിൽ നിന്ന് ഒഴിവാക്കും : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
എരുമേലി :എരുമേലി ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലകളായ പമ്പാവാലി, എയ്ഞ്ചൽ വാലി പ്രദേശങ്ങൾ പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായി വനമേഖലയിൽ ഉൾപ്പെടുത്തിയിരുന്നത് ഒഴിവാക്കാൻ എടുത്ത സംസ്ഥാന വനം-വന്യജീവി ബോർഡിന്റെ തീരുമാനം പരിവേഷ് പോർട്ടലിലൂടെ അപ്ലോഡ് ചെയ്ത് കേന്ദ്ര ഗവൺമെന്റ് സമർപ്പിക്കുന്നതിന് ഉന്നതതല യോഗത്തിൽ തീരുമാനമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 1978-ൽ പെരിയാർ ടൈഗർ റിസർവ് രൂപീകരിച്ച ഘട്ടത്തിൽ പ്രസ്തുത കടുവാ സങ്കേതത്തിന്റെ അതിർത്തികളായി പമ്പാ നദിയും, അഴുത നദിയും രേഖപ്പെടുത്തപ്പെടുകയും തന്മൂലം 1950കൾ മുതൽ ജനവാസ Read More…
ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കും: സംസ്ഥാന സർക്കാർ
ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കുമെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനായി പുതിയ വിജ്ഞാപനം പുറത്തിറക്കുമെന്നും സര്ക്കാര് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ വിജ്ഞാപനം നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് സര്ക്കാര് നിലപാട് മാറ്റിയത്. സാമൂഹിക ആഘാത പഠനം അടക്കം പുതിയ ഏജൻസിയെ കൊണ്ട് നടത്തിക്കുമെന്നും സർക്കാർ വ്യക്തമാക്കി. 441 കൈവശക്കാരുടെ 1000.28 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് ഇക്കഴിഞ്ഞ മാർച്ചിൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ സാമൂഹികാഘാത പഠനം നടത്തിയതിലും ഭൂമിയുടെ Read More…